- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി സർഗോത്സവം നാളെ
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും ദുബായ് കെ.എം.സി സി നടത്തി വരുന്ന സർഗോത്സവം കലാ സാഹിത്യ വിജ്ഞാന മത്സരങ്ങളുടെ ഭാഗമായി സ്റ്റേജ് തല മത്സരങ്ങൾ വെള്ളിയാഴ്ച ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ വച്ച് നടക്കും. കഴിഞ്ഞ ആഴ്ച കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ഓഫ് സ്റ്റേജ് മത്സരത്തിനു ശേഷം നാളെ നാല് സ്റ്റേജുകളിലായി കാലത്തു 9 മണി മുതൽ ഇംഗ്ലീഷ് മലയാളം (പ്രസംഗം), അറബി ഗാനം, ഉറുദു ഗാനം, ദേശ ഭക്തി ഗാനം, കവിത പാരായണം, മാപ്പിള പാട്ട്, വട്ടപ്പാട്ടു അറബന മുട്ട്, ദഫ് മുട്ട്, കോൽക്കളി മിമിക്രി,മോണോ ആക്ട് എന്നീ ഇനങ്ങളിൽ ജില്ലകൾ തമ്മിൽ മത്സരങ്ങൾ നടക്കും. ക്വിസ് മത്സരം വ്യാഴാഴ്ച കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. സർഗോൽസവം വൻ വിജയമാക്കാൻ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് വിളിച്ചു ചേർത്ത കണവൻഷനിൽ സ്വാഗത സംഘം ചെയർമാൻ പി.കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ചീഫ് കോ-ഓർഡിനേറ്റർ അഡ്വ.സാജിദ് അബൂബക്കർ പ്രോഗ്രാം വിശദീകരിച്ചു. മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ ഹാജി,ഒ.കെഇബ്രാഹീം, മുഹമ്
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും ദുബായ് കെ.എം.സി സി നടത്തി വരുന്ന സർഗോത്സവം കലാ സാഹിത്യ വിജ്ഞാന മത്സരങ്ങളുടെ ഭാഗമായി സ്റ്റേജ് തല മത്സരങ്ങൾ വെള്ളിയാഴ്ച ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ വച്ച് നടക്കും.
കഴിഞ്ഞ ആഴ്ച കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ഓഫ് സ്റ്റേജ് മത്സരത്തിനു ശേഷം നാളെ നാല് സ്റ്റേജുകളിലായി കാലത്തു 9 മണി മുതൽ ഇംഗ്ലീഷ് മലയാളം (പ്രസംഗം), അറബി ഗാനം, ഉറുദു ഗാനം, ദേശ ഭക്തി ഗാനം, കവിത പാരായണം, മാപ്പിള പാട്ട്, വട്ടപ്പാട്ടു അറബന മുട്ട്, ദഫ് മുട്ട്, കോൽക്കളി മിമിക്രി,മോണോ ആക്ട് എന്നീ ഇനങ്ങളിൽ ജില്ലകൾ തമ്മിൽ മത്സരങ്ങൾ നടക്കും. ക്വിസ് മത്സരം വ്യാഴാഴ്ച കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും.
സർഗോൽസവം വൻ വിജയമാക്കാൻ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് വിളിച്ചു ചേർത്ത കണവൻഷനിൽ സ്വാഗത സംഘം ചെയർമാൻ പി.കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ചീഫ് കോ-ഓർഡിനേറ്റർ അഡ്വ.സാജിദ് അബൂബക്കർ പ്രോഗ്രാം വിശദീകരിച്ചു. മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ ഹാജി,ഒ.കെഇബ്രാഹീം, മുഹമ്മദ് പട്ടാമ്പി,ആർ.ശുകൂർ,അഷ്റഫ് കൊടുങ്ങല്ലൂർ, അബ്ദുൽ കാദർ അരിപ്പാബ്ര, ഇസ്മിൽ ഏറാമല,എം.എച് മുഹമ്മദ് കുഞ്ഞി ,എൻ.കെ ഇബ്രാഹീം തുടങ്ങിയവർ പ്രസംഗിച്ചു.