നാടും നഗരവും ഒരുപോലെ വികസിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതം കാണണമെങ്കിൽ 1971ൽ പിറവികൊണ്ട യു.എ.ഇയെ നിരീക്ഷിച്ചാൽ മതി എന്നും അസഹിഷ്ണുത വളർന്നു വരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലെവരെയും ഒരു കുടകീഴിൽ നിലനിർത്തുന്ന യു.എ.ഇ ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക വളർച്ചക്ക് പ്രാധാന്യം നൽകിയ ഭരണാധികാരികളുടെ മികവാണ് ഇതിന് നിദാനമായത്. ആ രാഷ്ട്രത്തിന്റെ ജനസംഖ്യയിൽ 20 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇതിലേറെയും മലയാളി പ്രവാസികളാണ്.

ഉപജീവന മാർഗം തേടിയെത്തിയ മലയാളികൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനും, കച്ചവടം നടത്താനും അവസരം നൽകിയ യു.എ.ഇ സർക്കാറിനോടും അവിടത്തെ പൗരന്മാരോടും കേരളത്തിനുള്ള കടപ്പാടാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ന്റെ പോഷക സംഘടനായ കെ.എം.സി.സി എല്ലാ വർഷവും നടത്തുന്ന ദേശീയ ദിനാഘോഷ പരിപാടികളെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപെട്ടു. രാഷ്ട്രപിതാവ് ശൈഖ് സാഇദ് സ്വപ്നം കണ്ട ലക്ഷ്യത്തിലേക്ക് ആ രാഷ്ട്രത്തെ നയിക്കാൻ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സാഇദ് അൽ നഹ്യാനും സഹ പ്രവർത്തകർക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രെധേയമായ സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്യക്ഷത വഹിച്ചു. ദുബായ് നൈഫ് പൊലീസ് സ്റ്റേഷൻ ആസ്ഥാനത്ത് ദുബായ് ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പോടെ തുടക്കം കുറിച്ച ദുബായ് കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ പരിപാടി ഇതിനോടകം കലാ കായിക മൽസരങ്ങൾ മറ്റ് ശ്രദ്ധേയമായ നിരവധി പരിപാടികൾക്ക് ശേഷമാണ് ഒരു മാസകാലത്തെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചത്.

പ്രസ്തുത ചടങ്ങിൽ വച്ച് ദുബായ് കെ.എം.സി.സി ഒഡിഷ സർക്കാരിന് നൽകുന്ന ആംബുലൻസിന്റെ ധാരണാ പത്രം ഹൈദരലി ശിഹാബ് തങ്ങൾ പി.വി അബ്ദുൽ വഹാബ് എംപിക്ക് നൽകി. കേരള സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി കേരള സർക്കാർ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലെ പശ്ചാത്തല വികസനത്തിനായി വിതരണം ചെയുന്ന ഉപകരണങ്ങളുടെ ധാരണാപത്രം ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി കെ അൻവർ നഹ മുൻ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ:എം.കെ മുനീർ എംഎ‍ൽഎക്ക് നൽകി നിരവഹിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങള് എന്നിവർ കെ.എം.സി.സിയുടെ വിവിധ പുരസ്‌കാരങ്ങൾ ചടങ്ങിൽ വച്ച് നൽകി.. ഇന്ത്യൻ കോൺസുൽ സുമതി വാസുദേവ്,കേരള വഖഫ് ബോർഡ് ചെയർമാൻ,പി.എ ഇബ്രാഹിം ഹാജി ,യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,യഹിയ തളങ്കര,യൂനുസ് കുഞ്ഞ്,ഹാമിദ് കോയമ്മ തങ്ങൾ,അബ്ദുള്ള ഫാറൂഖി,ഹസൈനാർ ഹാജി എടചാക്കൈ,എ.സി ഇസ്മായിൽ,റാഷിദ് അസ്ലം,സുബ്ഹാൻ ബിൻ ഷംസുദ്ദീൻ എന്നിവർ സംബന്ദിച്ചു.

സംസ്ഥാന നേതാകളായ ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ ഹാജി,പി.ഉസ്മാൻ തലശ്ശേരി,എം.എ മുഹമ്മദ് കുഞ്ഞി,ഹസൈനാർ തോട്ടുംഭാഗം,എൻ.കെ ഇബ്രാഹിം,ഇസ്മായിൽ ഏറാമല, അബ്ദുള ഖാദർ അരിപ്പാബ്ര,അഷറഫ് കൊടുങ്ങല്ലൂർ,ആർ.ശുക്കൂർ എന്നിവർ നേത്രത്വം നൽകി. കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ നന്ദിയും പറഞ്ഞു.ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നിർവഹിച്ചു.