ദുബൈ:കേരള സംസ്ഥാന സർക്കാരിന്റെ പത്താം തരാം തുല്യതാ പരീക്ഷയിൽ ദുബൈ കെ.എം.സി.സി നേതൃത്വം നൽകുന്ന സെന്റർ 96 ശതമാനം വിജയം നേടി.ദുബൈ കെ.എം.സി.സി സെന്ററിൽ പരീക്ഷ എഴുതിയ പഠിതാക്കളിൽ മൂന്ന് പേർ ഒഴികെ മറ്റെല്ലാവരും വിജയം കൈവരിച്ചു.ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടന്ന തുല്യതാ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 80 പേരിൽ ചില പഠിതാക്കൾക്ക് സാങ്കേതിക കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിച്ചില്ല.

ഈ നേട്ടത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകരായ ഹൈദർ അലി,ഫൈസൽ ഏലംകുളത്ത്,സിംന ടീച്ചർ,ഹൈദർ ഹുദവി,അനൂപ് യാസീൻ,വി.കെ റഷീദ്,ഷംസുദ്ദീൻ തയ്യിൽ,ഖൈറുദ്ദീൻ ഹുദവി,യാക്കൂബ് ഹുദവി എന്നിവരെയും മൈ ഫ്യൂച്ചർ വിങ് ചെയർമാൻ അഡ്വ:സാജിദ് അബൂബക്കർ,കോർഡിനേറ്റർ ഷഹീർ കൊല്ലം,വിജയികളായ മുഴുവൻ പഠിതാക്കളെയും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അഭിനന്ദിച്ചു.

ഗ്രേഡിങ് സമ്പ്രദായത്തിൽ യു.എ.ഇയിൽ ആദ്യമായി നടന്ന തുല്യതാ പരീക്ഷയിൽ ഒന്നാം സ്ഥാനം ഹഫ്‌സത്ത് ബീവി(കൊല്ലം)രണ്ടാം സ്ഥാനം സിയാമുദ്ദീൻ(വയനാട്)മൂന്നാം സ്ഥാനം ടി.പി സൈതലവി(മലപ്പുറം) എന്നിവർ നേടി