ദുബൈ: ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ടീമായ എഫ്.സി കേരള ഫുട്‌ബോൾ ടീമും ദുബൈ കെ.എം.സി.സിയും ചേർന്ന് ഫുട്‌ബോളിനെ ഇഷ്ട്ടപെടുന്നവർക്കും കളിക്കർക്കുമായി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സപ്തംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ദുബൈ കെ.എം.സി.സി ഹാളിൽ നടക്കുന്ന ശിൽപ്പശാലയിൽ ഒരു ജനകീയ ഫുട്‌ബോൾ ടീം എങ്ങനെ പ്രവർത്തിക്കണമെന്നും അതിന്റെ ഗതിവിഗതികൾ എന്താല്ലാമെന്നും സംബന്ധിച്ച 30 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷനും ശേഷം ചോദ്യോത്തര സെഷനും നടക്കും.

ഇതിനു വേണ്ടി ഇപ്പോഴത്തെ ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിന്റെ ചീഫ് കോച്ചും വർഷങ്ങളായി ഇന്ത്യൻ ഫുട്‌ബോളിനൊപ്പം വിവിധ മേഖലകളിൽ പ്രവർത്തിച്ച നാരായണ മേനോൻ ഇന്ന് ദുബായിൽ എത്തും.മുൻ സന്തോഷ്ട്രോഫി ഗോൾകീപ്പർ പി.ജി പുരുഷോത്തമൻ, നവാസ്,എഫ്.സി കേരളയുടെ പ്രൊമോട്ടർമാരിലൊരാളായ അഡ്വ:ദിനേശ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

എഫ്.സി കേരള സ്പോർട്സ് ലിമിറ്റഡ് എന്നാ കമ്പനിക്ക് കീഴിൽ എഫ്.സി കേരള എന്ന പേരിൽ 2014ൽ രൂപീകരിച്ച ജനകീയ പ്രൊഫഷണൽ ഫുട്‌ബോൾ ടീം ഇന്ന് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ഏറെ പിന്തുണയാർജിച്ചെടുത്ത ടീമാണ്.മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തിൽ 2014 ജൂണിലാണ് ഈ പേര് നാമകരണം ചെയ്യപെട്ടത്.

'മെല്ലെ വളരുക - ഉറച്ചു നിൽക്കുക' എന്നാ ലക്ഷ്യത്തോടെ മുന്നേറുന്ന എഫ്.സി കേരള രണ്ടാം വർഷ ദേശീയ ലീഗിൽ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്.ഇതിനായി കേരള ഫുട്‌ബോൾ അസോസിയേഷന്റെ ശുപാർശയോടെ അപേക്ഷ സമർപ്പിചിടുണ്ട്. ഫുട്‌ബോളിനെ കൂടുതൽ ജനകീയമാക്കാനും പ്രൊഫഷണൽ ആക്കാനും വേണ്ടിയുള്ള എഫ്.സി കേരളയുടെയും ദുബൈ കെ.എം.സി.സിയുടെയും ലക്ഷ്യമാണ് ഈ ശിൽപ്പശാലയിലൂടെ ദുബായിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്.

ശിൽപ്പശാലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായുംമുഴുവൻ ഫുട്‌ബോൾ പ്രേമികളും സംബന്ധിക്കണമെന്നും പ്രസിഡന്റ് പി.കെ അൻവർ നഹ,ആക്റ്റിങ് ജന:സെക്രട്ടറിഇസ്മായിൽ ഏറാമല,സ്പോർട്സ് വിഭാഗം ചെയർമാൻ ആവയിൽ ഉമ്മർ ഹാജി,ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.