- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; മുഹമ്മദ് പിലാങ്കട്ട പ്രസിഡന്റ് എം എസ് ഹമീദ് ജനഃസെക്രട്ടറി
ദുബായ് - ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേരയിലെ പേൾ ഗ്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റിലാണ് വരും വർഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.മുഹമ്മദ് പിലാങ്കട്ടയെ പ്രസിഡന്റായും എം എസ് ഹമീദ് ഗോളിയടുക്കത്തെ ജനഃസെക്രട്ടറിയായും അഷറഫ് കുക്കം കുടലിനെ ട്രഷററായും തിരഞ്ഞെടുത്തു. സഹഭാരവാഹികൾ അബൂബക്കർ ബദിയടുക്ക ,അസീസ് ചിമ്മിനടൂക്ക,സിദ്ദീഖ് കാടമന,മൊയ്തു എം എച്ച് മലങ്കര വൈസ് പ്രസിഡന്റുമാർ.കെ ടി മുനീർ ബീജന്തടുക്ക,റസാഖ് ബദിയടുക്ക, അഷറഫ് കോട്ട,ഉബൈദ് ചെടേക്കാൽ സെക്രട്ടറിമാർ.സലാം കന്യാപാടി അഡൈ്വസറി ബോർഡ് ചെയർമാനും ഇ ബി അഹമ്മദ് ചെടേക്കാൽ എം എസ് മൊയ്തീൻ ഗോളിയടുക്ക,മുനീഫ് ബദിയടുക്ക അംഗങ്ങൾ നൂറുദ്ദീൻ ആറാട്ടുകടവ് റിട്ടേണിങ് ഓഫീസറും ഫൈസൽ പട്ടേൽ,സിദ്ദീഖ് ചൗക്കി നിരീക്ഷരന്മാരും ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ജനറൽ കൗൺസിലിൽ സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ഹസൈനാർ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. കാസറകോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മാഹിൻ കേളോട്ടിന് ബദിയടുക്ക പഞ്
ദുബായ് - ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേരയിലെ പേൾ ഗ്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റിലാണ് വരും വർഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.മുഹമ്മദ് പിലാങ്കട്ടയെ പ്രസിഡന്റായും എം എസ് ഹമീദ് ഗോളിയടുക്കത്തെ ജനഃസെക്രട്ടറിയായും അഷറഫ് കുക്കം കുടലിനെ ട്രഷററായും തിരഞ്ഞെടുത്തു.
സഹഭാരവാഹികൾ അബൂബക്കർ ബദിയടുക്ക ,അസീസ് ചിമ്മിനടൂക്ക,സിദ്ദീഖ് കാടമന,മൊയ്തു എം എച്ച് മലങ്കര വൈസ് പ്രസിഡന്റുമാർ.കെ ടി മുനീർ ബീജന്തടുക്ക,റസാഖ് ബദിയടുക്ക, അഷറഫ് കോട്ട,ഉബൈദ് ചെടേക്കാൽ സെക്രട്ടറിമാർ.സലാം കന്യാപാടി അഡൈ്വസറി ബോർഡ് ചെയർമാനും ഇ ബി അഹമ്മദ് ചെടേക്കാൽ എം എസ് മൊയ്തീൻ ഗോളിയടുക്ക,മുനീഫ് ബദിയടുക്ക അംഗങ്ങൾ നൂറുദ്ദീൻ ആറാട്ടുകടവ് റിട്ടേണിങ് ഓഫീസറും ഫൈസൽ പട്ടേൽ,സിദ്ദീഖ് ചൗക്കി നിരീക്ഷരന്മാരും ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ജനറൽ കൗൺസിലിൽ സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ഹസൈനാർ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു.
കാസറകോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മാഹിൻ കേളോട്ടിന് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം കെ എം സി സി സംസ്ഥാന ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം സമ്മാനിച്ചു.ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ ഹംസ തോട്ടി ഷാൾ അണിയിച്ചു പ്രവാസമണ്ണിൽ മലയാളികളിൽ നട്ടുവളർത്തിയ പൂമരമാണ് കെ എം സി സി എന്നും ഈ പൂമരത്തിന്റെ പരിമളം ഇന്ന് ലോകമാകെ പരിമളം നൽകുകയാണെന്നുംകെ എം സി സി യും മുസ്ലിംലീഗും കേരളത്തിനകത്തും പുറത്തും നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനങ്ങൾ,ആതുര സേവനങ്ങൾ, ലോകത്തിന്റെ ഏത് കോണിലും കാരുണ്യമർഹിക്കുന്ന വരിലേക്ക് നൽകുന്ന സഹായങ്ങൾ ഹജ്ജ് സേവനങ്ങളടക്കമുള്ള മറ്റു സേവനങ്ങൾ ലോകത്ത് ഒരു രാഷ്ട്രീയ സംഘടനകൾക്കും അവകാശപ്പെടാനില്ലാത്ത,സമാനതകളില്ലാത്ത പ്രവർത്തന ങ്ങളാണെന്നും രാജ്യത്ത് ഫാസിസ അജണ്ടഗളുമായ് ഭരണകൂടങ്ങൾ തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽമതേതരത്വം വിളംബുന്നവർ പോലും ഫാസിസത്തിന് വഴിയൊരുക്കുന്ന കാഴ്ചകളാണ് കാണുന്നതെന്നും ഇവിടേയാണ് മനുഷ്യസ്‌നേഹത്തിന്റെ അദ്ധ്യാപനങ്ങളുമായ് ഹരിതരാഷ്ട്രീയം വേറിട്ടുനിൽക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മാഹിൻ കേളോട്ട് പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി,അജ്മാൻ ജില്ലാ കെ എം സൂസി സി പ്രസിഡണ്ട് അശ്രഫ് നീർച്ചാൽ,അബ്ദുല്ല ആറങ്ങാടി,മുനീർ ചെർക്കള. , ,ഹസൈനാർ ബീജന്തടുക്ക,ശരീഫ് പൈക ,ടി.ആർ.ഹനീഫ റഷീദ് ഹാജി കല്ലിങ്കാൽ,അയ്യൂബ് ഉറുമി,, പി മുഹമ്മദ് പിലാങ്കട്ട,അശ്രഫ് കുക്കംകുടൽ,റസ്സാഖ് ചെറൂണി,എം.എസ്.മൊയ്തീൻ,സിദ്ധീഖ് ചൗക്കി,റഹ്മാൻ പടിഞ്ഞാർ,വൈ.ഹനീഫ കുംബടാജെ,ജി.എസ് ഇബ്രാഹിം,മുനീഫ് ബദിയടുക്ക,,സത്താർ നാരമ്പാടി,അബ്ദുല്ല ബെളിഞ്ചം, സംസാരിച്ചു ഇ ബി അഹമ്മദ് സ്വാഗതവും എം എസ് ഹമീദ് നന്ദിയും പറഞ്ഞു