- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
46-മത് യു.എ.ഇ ദേശീയ ദിനാഘോഷം; ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പോടെ തുടക്കം
ദുബായ്: യു.എ.ഇ യുടെ 46-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ദേര നൈഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 380 പേർ രക്തദാന പരിപാടിയിൽ പങ്കാളികളായി.ലഫ്റ്റനന്റ് അബ്ദുള്ള അഹമ്മദ് മക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിഭാഗം ചെയർമാൻ ആർ.ശുകൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ലഫ്റ്റനന്റ് ഹുസൈൻ കബാർ, അഡ്വ:സാജിദ് അബൂബക്കർ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, എൻ.കെ ഇബ്രാഹിം, റയീസ് തലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. . രക്തദാന ക്യാമ്പോടെ ദുബൈ കെ.എം.സി.സിയുടെ ഒരു മാസം നീണ്ടു നിൽകുന്ന വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡിസംബർ 8ന് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി പരിപാടിക്ക് സമാപ്തി കുറിക്കും. കൺവീനർ സി.എച്ച് നൂറുദ്ദീൻ സ്വാഗതവും ഡോ:ഇസ്മയിൽ നന്ദിയും പറഞ്ഞു.
ദുബായ്: യു.എ.ഇ യുടെ 46-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ദേര നൈഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 380 പേർ രക്തദാന പരിപാടിയിൽ പങ്കാളികളായി.ലഫ്റ്റനന്റ് അബ്ദുള്ള അഹമ്മദ് മക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിഭാഗം ചെയർമാൻ ആർ.ശുകൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ലഫ്റ്റനന്റ് ഹുസൈൻ കബാർ, അഡ്വ:സാജിദ് അബൂബക്കർ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, എൻ.കെ ഇബ്രാഹിം, റയീസ് തലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. . രക്തദാന ക്യാമ്പോടെ ദുബൈ കെ.എം.സി.സിയുടെ ഒരു മാസം നീണ്ടു നിൽകുന്ന വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഡിസംബർ 8ന് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി പരിപാടിക്ക് സമാപ്തി കുറിക്കും. കൺവീനർ സി.എച്ച് നൂറുദ്ദീൻ സ്വാഗതവും ഡോ:ഇസ്മയിൽ നന്ദിയും പറഞ്ഞു.