- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മൺമറഞ്ഞത് യുഗ പ്രഭാവനായ ചരിത്ര പുരുഷൻ: ഇ. അഹമ്മദിനെ അനുസ്മരിച്ച് ദുബായ് കെ എം സി സി
ദുബായ്: ഇന്ത്യൻ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പാർലെമെന്റേറിയനും നഗരസഭ മുതൽ ഐക്യരാഷ്ട്രസഭ വരെ തന്റെ കർമ്മപഥത്തിൽ ധിഷണാ വൈഭവം കൊണ്ട് ജ്വലിച്ചു നിന്ന ചരിത്രപുരുഷനായിരുന്നു എന്നും മത സൗഹാർദത്തിനും മതേതരത്വത്തിന്നും വക്താവായി ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ മഹാനായ നേതാവ് ആയിരുന്നു ഇ അഹമ്മദ് സാഹിബ് എന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. വിദേശ-നയതന്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അവിടെങ്ങളിലെല്ലാം ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച് വിശിഷ്യാ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ 'ഇന്ത്യൻ ശൈഖ്' തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിനും വിശിഷ്യാ ന്യൂനപക്ഷ രാഷ്ട്രീയത്തിനു വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത് എന്നും അന്ത്യ ശ്വാസം വരെ ഇന്ത്യൻ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച നേതാവായിരുന്നു ഇ അഹ്മദ് സാഹിബ് എന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്
ദുബായ്: ഇന്ത്യൻ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പാർലെമെന്റേറിയനും നഗരസഭ മുതൽ ഐക്യരാഷ്ട്രസഭ വരെ തന്റെ കർമ്മപഥത്തിൽ ധിഷണാ വൈഭവം കൊണ്ട് ജ്വലിച്ചു നിന്ന ചരിത്രപുരുഷനായിരുന്നു എന്നും മത സൗഹാർദത്തിനും മതേതരത്വത്തിന്നും വക്താവായി ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ മഹാനായ നേതാവ് ആയിരുന്നു ഇ അഹമ്മദ് സാഹിബ് എന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.
വിദേശ-നയതന്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അവിടെങ്ങളിലെല്ലാം ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച് വിശിഷ്യാ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ 'ഇന്ത്യൻ ശൈഖ്' തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിനും വിശിഷ്യാ ന്യൂനപക്ഷ രാഷ്ട്രീയത്തിനു വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത് എന്നും അന്ത്യ ശ്വാസം വരെ ഇന്ത്യൻ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച നേതാവായിരുന്നു ഇ അഹ്മദ് സാഹിബ് എന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അഭിപ്രായപ്പെട്ടു