- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; കായിക പ്രേമികൾ ആവേശത്തിൽ
ദുബായ്: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് ഫുട്ബാൾ മാമാങ്കം ഒരുക്കി ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റിനുള്ള അന്തിമ രൂപവും ആയികഴിഞ്ഞു. 26ന് ഉച്ചക്ക് 3 മണിക്ക് ദുബായ് സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ തുടക്കം കുറിക്കുന്ന ഫുട്ബാൾ മാമാങ്കത്തിന് കേരളത്തിലെ പ്രമുഖ ക്ലബുകള
ദുബായ്: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് ഫുട്ബാൾ മാമാങ്കം ഒരുക്കി ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റിനുള്ള അന്തിമ രൂപവും ആയികഴിഞ്ഞു. 26ന് ഉച്ചക്ക് 3 മണിക്ക് ദുബായ് സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ തുടക്കം കുറിക്കുന്ന ഫുട്ബാൾ മാമാങ്കത്തിന് കേരളത്തിലെ പ്രമുഖ ക്ലബുകളായ ടൈറ്റാനിയം, വിവ കേരള, കെ.എസ്.ഇ.ബി, എസ്.ബി.ടി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച പ്രമുഖ കളിക്കാരാണ് അണിനിരക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വൻ ജന പങ്കാളിത്തം പരിഗണിച്ച് ഇത്തവണ വിപുലമായ ഒരുക്കങ്ങൾ ആണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ടൂർണമെന്റിന്റെ ഫിക്ച്ചർ ഇന്ന് രാത്രി എട്ടുമണിക്ക് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വച്ച് നടക്കും. എല്ലാ ടീം മനേജർമാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
Next Story