ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസിക്ഷേമ പ്രവർത്തനങ്ങളിലും സജീവ ശ്രദ്ധ പുലർത്തുന്ന ദുബൈ കെ.എം.സി.സി. ആരോഗ്യ ഇൻഷൂറൻസ് രംഗത്തും മാതൃകാപരമായ കാൽവെപ്പ് നടത്തിക്കൊണ്ടിരിക്കുന്നു.

തകാഫുൽ ഇമാറാത്ത്, ആഫിയ ഗ്രൂപ്പ്‌സഹകരണത്തോടെയാണ് ഈമെഡിക്കൽ ഇൻഷൂറൻസ് നടപ്പാക്കുന്നത്. പ്രവാസികൾക്ക് ഏറെ ആശ്വാസമായിത്തീരും വിധം,ചുരുങ്ങിയചെലവിൽ മികച്ച ചികിത്സ എന്ന ആശയവുമായി ദുബൈ കെ.എം.സി.സി. കഴിഞ്ഞ മൂന്ന് വർഷമായി നടത്തിവരുന്ന ആരോഗ്യ ഇൻഷൂറൻസിന്റെ തുടർച്ചയാണിതെന്ന് പ്രസിഡണ്ട് പി.കെ.അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അറിയിച്ചു.

തുമ്പൈ ഗ്രൂപ്പ്ആഫിയ നെറ്റ്‌വർക്ക് സഹകരണത്തോടെയുള്ള തകാഫുൽ ഇമാറാത്ത് ഇൻഷൂറൻസിൽ ഒന്നരലക്ഷം ദിർഹമിന്റെ വാർഷിക പരിധിയാണുള്ളത്. മുൻകാല രോഗങ്ങൾക്കടക്കമുള്ള ചികിത്സയാണ് ഇതുവഴി ലഭ്യമാവുന്നത്. ഡോക്ടറുടെ പരിശോധനാ ഫീസ് 20 ശതമാനം (പരമാവധി 25 ദിർഹം) നൽകിയാൽ മതിയാകും.

ദുബൈ ആരോഗ്യമന്ത്രാലയം 2016 ജൂൺ മാസം മുതൽ ഹെൽത്ത് ഇൻഷൂറൻസ് നിർബ്ബന്ധമാക്കിയ സാഹചര്യത്തിൽ കുറഞ്ഞ വരുമാനക്കാർക്കും കുടുംബങ്ങൾക്കും വിസ പുതുക്കാനും മറ്റ് ചികിത്സാ സൗകര്യങ്ങൾക്കും ഈ പദ്ധതി പ്രയോജനകരമായിരിക്കും. ദുബൈ ഹെൽത്ത് അഥോറിറ്റിയുടെ അംഗീകൃത ഇൻഷൂറൻസ് കമ്പനിയിൽ നിന്നും നിയമപരമായ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന വിധത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നാട്ടിലെ ആശുപത്രികളിൽ അഡ്‌മിറ്റ് ചികിത്സ തേടുന്നവർക്ക് ഒറിജിനൽ ബില്ലുകൾഹാജരാക്കുന്ന മുറക്ക് 80% ചികിത്സാചെലവ് തിരിച്ച് ലഭിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളിലൊഴികെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്.

ദുബൈ കെ.എം.സി.സി. അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും അറുപത് വയസ്സിനു താഴെ പ്രായമുള്ളവരും അബുദാബി വിസക്കാരല്ലാത്തവരുമായ ആർക്കും വിസ പേജ് അടക്കമുള്ള പാസ്‌പോർട്ട് കോപ്പി, എമിറേറ്റ്‌സ് ഐ.ഡി. കോപ്പി, ഒരു ഫോട്ടോ, തകാഫുൽ ഇമാറാത്ത് ആഫിയ നെറ്റ്‌വർക്ക് വാർഷിക പ്രീമിയം 890/- ദിർഹം എന്നിവയുമായി ദുബൈ കെ.എം.സി.സി.യുടെ അൽ ബറാഹ ഓഫീസിലെത്തി അംഗത്വമെടുക്കാവുന്നതാണ്.ആശുപത്രികൾ, ക്ലിനിക്കുകൾ, ഡയഗ്‌നോസ്റ്റിക്ക് സെന്ററുകൾ, ഫാർമസികൾ തുടങ്ങി 650ൽ പരം മെഡിക്കൽ സ്ഥാപനങ്ങളിൽ ചികിത്സയും മറ്റ് സേവനങ്ങളും ലഭിക്കും.

ദുബൈ കെ.എം.സി.സി.'മൈഹെൽത്ത്'' നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലയളവ് 2016 മെയ് മുതൽ 2017 മെയ്‌വരെയാണ്. ഇൻഷൂറൻസിൽ അംഗത്വമെടുക്കുന്നതിന് മെയ് 8വരെ മാത്രമായിരിക്കും അവസരമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബൈ ഹെൽത്ത്അഥോറിറ്റിയുടെ പുതിയ നിർദ്ദേശപ്രകാരം ഓരോ ജീവനക്കാരനും ഇൻഷൂറൻസ് പരിരക്ഷ തൊഴിലുടമഉറപ്പുവരുത്തേണ്ടതുണ്ട്. ഹെൽത്ത് അഥോറിറ്റി നിർദ്ദേശിച്ച ഇൻഷൂറൻസ് കവറേജ് ലഭ്യമാക്കാത്ത തൊഴിലുടമ ഓരോമാസവും 500 ദിർഹം പിഴ നൽകേണ്ടിവരും.

കുടുംബ വിസയിൽ ബന്ധുക്കളെ സ്‌പോൺസർ ചെയ്തവർക്കും ഇത് ബാധകമാണെന്നതിനാൽ മുഴുവൻ പ്രവാസികളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇൻഷൂറൻസിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക് ദുബൈ കെ.എം.സി.സി.യുടെ അൽ ബറാഹആസ്ഥാനത്ത് തകാഫുൽ ഇമാറാത്ത് ആഫിയ നെറ്റ്‌വർക്കിന്റെ പ്രത്യേക റജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കരിയായ ചികിത്സ ലഭിക്കാതെ മാറാരോഗങ്ങളുമായി തിരിച്ച് പോകേണ്ടി വരുന്ന പ്രവാസികൾക്ക് അൽപമെങ്കിലും ആശ്വാസമാകുന്ന ദുബൈ കെ,എം.സി.സി. മൈഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് 04 2727773, 050 6002355 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.