ദുബൈ: കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഈദ് ദിനത്തിൽ നൈഫിൽ സംഘടിപ്പിച്ച ഈദിയ്യ ഈദ് സ്നേഹ പ്രഭാതം പ്രവർത്തകരും നേതാക്കളും പെരുന്നാൾ ആശംസകൾ കൈമാറിയും സൗഹൃദങ്ങൾ പങ്കുവച്ചും വേറിട്ട അനുഭവമാക്കി മാറ്റി. 

ദുബൈയുടെ വിവിധ ഭാഗത്തിലുള്ള പ്രവർത്തകന്മാർ ഈദ് നമസ്‌കാരം കഴിഞ്ഞ ഉടനെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത ചൂടിനെ വകവെക്കാതെ സഹനത്തിന്റെയും വിശുദ്ധിയുടെയും വ്രതനാളുകൾക്ക് ശേഷം ചെറിയ പെരുന്നാളിന്റെ പരസ്പരം സ്നേഹം പങ്കിടാനും ഈദ് സന്ദേശം നേരിട്ട് കൈമാറാനും വല്യ ആവേശത്തോടെയാണ് അതി രാവിലെ തന്നെ ഒത്ത കൂടിയത്. ഗാഢമായ  സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും നവീകരിക്കാനും വേണ്ടിയുള്ള മനുഷ്യന്റെ മാദ്ധ്യമങ്ങളിലൊന്നാണ് ആഘോഷം. ആഹ്ലാദങ്ങളുടെ നൈമിഷകതക്കപ്പുറം മൂല്യങ്ങളുടെ സ്ഥായീരൂപത്തിന്റെ പ്രകാശനമാണ് എല്ലാ ആഘോഷങ്ങളുടെയും ധർമ്മം.എന്നും ചമയങ്ങളുടെ വർണ്ണശബളിമക്കും ആർഭാടങ്ങളുടെ രുചിക്കൂട്ടുകൾക്കുമപ്പുറം ഈദിന്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കാനും പ്രാവർത്തികമാക്കാനും കഴിയണം എന്നും ഈദിന്റെ ചൈതന്യം പകർന്നുതന്നത് തക്‌ബീറുകളായിരികാണാമെന്നും ഈദ് നൽകുന്നത് സ്‌നേഹത്തിന്റെ പാഠങ്ങളും സന്ദേശങ്ങളുമാണ്. എന്നും ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധി ജീവിതമുടനീളം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞ ചെയാൻ ഓരോ വിശ്വാസികൾകും സാധിക്കണം എന്നും . ആഘോഷങ്ങൾ ജീവിത നന്മയുടെ തുടക്കവും തുടർച്ചയുമാകണം.എന്നും ഈദിയ്യ സഹൃദ സംഗമം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി അഷ്റഫ് എടനീർ ഈദിയ്യ സ്‌നേഹപ്രഭാതം ഉദ്ഘാടനം ചെയ്തു. കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം തീർച്ചയായും സഹവേദവും സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാൻ പ്രയോജനപ്പെടുമെന്നും  പെരുന്നാൾ ആഘോഷങ്ങളിൽ സംതൃപ്തികൊള്ളുമ്പോൾ തന്നെ ലോകത്തിന്നേ വിവിധ ഭാഗങ്ങളിൽ  രാജ്യത്തിന്റെ പലഭാഗത്തും പെരുന്നാൾ ആഘോഷിക്കാൻ വകയില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുന്നവരെ ഓർക്കാനും അവരുടെ വേദന നമ്മുടെ കൂടെ വേദന ആണെന്ന് മനസ്സിലാക്കി അവർക്ക് ശാന്തിയും അഭയവും കാരുണ്യവും നൽകുന്ന പ്രവർത്തനം നടത്താൻ സാധിക്കണം എന്നും  യൂത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി അഷ്റഫ് എടനീർ അഭിപ്രായപ്പെട്ടു ദുബൈ കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കള  കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സി എച് നൂറുദ്ദീൻ ജനറൽ സെക്രട്ടറി ശരീഫ് പൈക , അബ്ദുൽ കാദർ അസ്അദി എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി താഹിർ മുഗു ,കെ എം സി സി നേതാക്കളായ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി ജനറൽ സെക്രട്ടറി ഇസ്മായിൽ ഡോക്ടർ ,കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് യൂസുഫ് മുക്കൂട് സെക്രട്ടറി നജീബ് പീടികയിൽ ഖലീൽ പതിക്കുന്ന്, സുബൈർ, മൊഗ്രാൽ പുത്തൂർ റഹീം ചെങ്കള, ഷബീർ കീഴുർ ഇല്യാസ് കട്ടക്കാൽ റഷീദ് അവിൽ ഹനീഫ് കുമ്പഡാജെ ഷംസുദ്ദീൻ മാസ്റ്റർ പാടലടുക്ക തല്ഹത് തളങ്കര ആസിഫ് കപ്പിൽ ഉപ്പി ക ല്ലിങ്കയ, ഖലീൽ ചൗക്കി, നിസാം ചൗക്കി,സാബിത് ചൗക്കി, കാദർ പൈക, നാസർ മല്ലം ബീരാൻ ഐവ, എസ് കെ മുഹമ്മദ് അലി, മുനീർ മൊഗർ, അബ്ദുല്ല കെ ,ഷാഫി കോട്ടക്കുന്ന് കാദർ കെ, സിദ്ദീഖ് ബദിയടുക്ക സുബൈർ അബ്ദുല്ല പള്ളിക്കാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ
സത്താർ ആലമ്പാടി അസീസ് കമാലിയ,കരീം മൊഗർ . സിദ്ധീക്ക് ചൗക്കി, റഹമാന് പടിഞ്ഞാർ റഹീം നെക്കര സലീം ചേരങ്കൈ, ഐ പി എം ഇബ്രാഹിം, ഇ. ബി അഹ്മദ് ചെടയ്കൽ മുനീഫ് ബദിയടുക്ക തുടങ്ങിയവർ ഈദിയ്യ സംഗമത്തിന് നേത്രത്വം നൽകി. ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പി ടി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതവും മണ്ഡലം ട്രെസർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു