ദുബൈ: ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ മുഴുവൻ പഞ്ചായതിനും മുനിസിപ്പാലിറ്റിക്കും  കെ എം സി സി കമ്മിറ്റി രൂപീകരിച്ച്  താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാകുന്നതിന്റെ  ഭാഗമായി ദുബായ് കെ എം സി സി കുമ്പടാജെ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നല്കി.

പ്രസിഡണ്ടായി  റസ്സാഖ് ചെറൂണിയേയും ജനറൽ.സെക്രട്ടറിയായി വൈ.ഹനീഫ കുമ്പടാജെയേയും ട്രഷററായി അബ്ദുള്ള അലാബി ബെളഞ്ചം .എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിടന്റുമാരായി അബ്ദുൽ ഖാദർ ബെളിഞ്ച, ലത്തീഫ് ചെറൂണി, അഷ്‌റഫ് ചെറൂണി, അബ്ദുൽ ലത്തീഫ് ബെളിഞ്ച, ശരീഫ് ഗോസാഡ എന്നിവരെയും സെക്രട്ടിമാരായി ജാഫർ അന്നടുക്ക, ശഹ്‌റാസ് മാർപ്പനടുക്ക, എ.റഹ്മാൻ കുദിങ്കില, സിദ്ധീഖ് കെ.എസ്,ഷരീഫ് പുത്രക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.


മണ്ഡലത്തിന്റെ  കീഴിൽ നിലവിൽ വന്ന അഞ്ചാമത്തെ കമ്മിറ്റിയാണ് കുമ്പടാജെ പഞ്ചായത്ത്. നേരത്തെ ചെങ്കള, ബദിയടുക്ക, മൊഗ്രാൽ പുത്തൂർ, കാറഡുക്ക എന്നീ പഞ്ചായത്തുകൾകു  കെ എം സി സി കമ്മിറ്റി നിലവിൽ ഉണ്ട്. ബാക്കിയുള്ള മുനിസിപാലിറ്റി , മധൂർ, ബെള്ളൂർ എന്നീ പഞ്ചായത്തുകൾക്ക് അടുത്ത ഒക്ടോബർ മാസത്തോടെ കമ്മിറ്റികൾ രൂപീകരിക്കും എന്ന് മണ്ഡലം കമ്മിറ്റി ഭാരവഹികളായ  പ്രസിഡന്റ്  സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി  പി.ഡി.നൂറുദ്ധീൻ  ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ  അറിയിച്ചു

ദുബൈ എം ഐ സി ഓഫീസിൽ ചേർന്ന കുമ്പടാജെ പഞ്ചായത്ത് ദുബൈ കമ്മിറ്റി രൂപീകരണ കൺവെൻഷൻ   പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു .

ദുബായ് കെ എം സി സി മുൻ ഉപാധ്യക്ഷനും   പ്രഗൽഭ പ്രഭാഷകനുമായ എരിയാൽ മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. യു.എ.ഇ, കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ യഹയ തളങ്കര ഓൺലൈനിൽ  കൂടെ  ആശംസ അറിയിച്ചു. ജില്ല സെക്രട്ടറി ഷരീഫ് പൈക്ക, ജനറൽ സെക്രട്ടറി പി.ഡി.നൂറുദ്ധീൻ  ട്രസറർ ഫൈസൽ പട്ടേൽ  മണ്ഡലം ഭാരവഹികളായ സലീം ചേരങ്കൈ മുനീഫ് ബദിയഡുക്ക, റഹ്മാൻ പടിഞ്ഞാർ  റസ്സാഖ് ചെറൂണി, അബ്ദുൽ ഖാദർ ബെളിഞ്ച പ്രസംഗിച്ചു.

നിസാർ ചെറൂണി, നാസർ ചെറൂണി, ജാബിർ ചെറൂണി, മൊയ്തീൻ ചെറൂണി, ജലീൽ എസ്.എ,ബഷീർ ചെറൂണി, ശരീഫ് ചെറൂണി തുടങ്ങിയവരും സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.ഡി.നൂറുദ്ധീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ, വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ നിരീക്ഷകന്മാരായും പങ്കെടുത്തു . പഞ്ചായത്ത് ജനറൽ സെക്രട്ടറി  വൈ.ഹനീഫ കുമ്പടാജെ  സ്വാഗതവും ട്രഷറർ അബ്ദുള്ള ബെളിഞ്ചം നന്ദിയും പറഞ്ഞു.