- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎ.ഇ ലോകത്തിനു നൽകുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി
ദുബൈ: നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്റ്റർ ജനറൽ H.E മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വർഷങ്ങൾ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമെത്തുന്ന മനുഷ്യർ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേർന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാൻ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയിൽ അവരുടെ സേവനങ്ങൾ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ ക
ദുബൈ: നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്റ്റർ ജനറൽ H.E മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വർഷങ്ങൾ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമെത്തുന്ന മനുഷ്യർ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേർന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാൻ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയിൽ അവരുടെ സേവനങ്ങൾ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇ യുടേത് എന്ന് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി കൂട്ടിച്ചേർത്തു..
നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യ-യു.എ.ഇ ബന്ധം സാമൂഹിക സാംസ്‌കാരിക,സാമ്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങൾക്കിടയിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാൻ ദുബായ് കെഎംസിസി എല്ലാ വർഷവും നടത്തുന്ന ആഘോഷ പരിപാടികൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ H.E വിപുൽ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യ പ്രഭാഷണം നടത്തി,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസമദ് സമദാനി,ഗൾഫാർ മുഹമ്മദാലി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി സി.കെ സുബൈർ, യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റ് ഡോ:പുത്തൂർ റഹ്മാൻ, ജന:ഇബ്രാഹിം എളേറ്റിൽ,യഹയ തളങ്കര,റഷിദ് അസ്ലം,സുബ്ഹാൻ ബിൻ ഷംസുദ്ദീൻ,സിനിമാതാരം മാമുക്കോയ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം , മുസ്തഫ തിരൂർ,എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം,അഡ്വ:സാജിദ് അബൂബക്കർ,ഇസ്മായിൽ ഏറാമല, അഷ്റഫ്കൊടുങ്ങല്ലൂർ,ആർ.ശുക്കൂർ, ഇസ്മായിൽ അരീകുറ്റി സംബന്ധിച്ചു.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ എ.സി ഇസ്മായിൽ നന്ദിയും പറഞ്ഞു.