- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിശ്വ പൗരനോട് ചെയ്തത് ഭരണകൂട ഭീകരത: വി.വി പ്രകാശ്
ദുബൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനും ഏറ്റവും നല്ല നയതന്ത്രജ്ഞനുമായ ഇന്ത്യയുടെ വിശ്വ പൗരനോട് ചെയ്തത് ഫസിസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരമുഖമാണ് തന്റെ മരണത്തിലൂടെ ഇ.അഹമ്മദ് എന്ന നേതാവ് നമുക്ക് മുന്നിൽ തുറന്ന് കാട്ടിയത്.വിശ്വ പൗരന്റെ അന്ത്യനിമിഷം നമുക്ക് നൽകുന്ന പാഠം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിചെർത്തു. ആധുനിക മലബാറിന്റെ വികസന ശിൽപ്പി എന്നറിയപെടുന്ന ഇ.അഹമ്മദ്, ഒരിക്കൽ പോലും തന്റെ പ്രസ്താവനകൾ മാറ്റി പറയുകയോ തിരുത്തുകയോ ചെയ്യേണ്ടി വന്നിട്ടില്ല. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും ഇ അഹമദ് എന്ന രഷ്ട്രീയ നേതാവ് വ്യത്യസ്തനാകുന്നത് അവിടെയാണ്. സ്ഥലവും സാഹചര്യവും നോക്കി അതിനനുസരിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും, പറയുന്ന കാര്യം കൃത്യതയോടും തന്റെടത്തോടെയും ആരുടെ മുന്നിലും സധൈര്യം
ദുബൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനും ഏറ്റവും നല്ല നയതന്ത്രജ്ഞനുമായ ഇന്ത്യയുടെ വിശ്വ പൗരനോട് ചെയ്തത് ഫസിസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരമുഖമാണ് തന്റെ മരണത്തിലൂടെ ഇ.അഹമ്മദ് എന്ന നേതാവ് നമുക്ക് മുന്നിൽ തുറന്ന് കാട്ടിയത്.വിശ്വ പൗരന്റെ അന്ത്യനിമിഷം നമുക്ക് നൽകുന്ന പാഠം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിചെർത്തു.
ആധുനിക മലബാറിന്റെ വികസന ശിൽപ്പി എന്നറിയപെടുന്ന ഇ.അഹമ്മദ്, ഒരിക്കൽ പോലും തന്റെ പ്രസ്താവനകൾ മാറ്റി പറയുകയോ തിരുത്തുകയോ ചെയ്യേണ്ടി വന്നിട്ടില്ല. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും ഇ അഹമദ് എന്ന രഷ്ട്രീയ നേതാവ് വ്യത്യസ്തനാകുന്നത് അവിടെയാണ്. സ്ഥലവും സാഹചര്യവും നോക്കി അതിനനുസരിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും, പറയുന്ന കാര്യം കൃത്യതയോടും തന്റെടത്തോടെയും ആരുടെ മുന്നിലും സധൈര്യം പാറയുകയും ചെയ്ത നേതാവാണ് ഇ.അഹമ്മദ് സാഹിബ്.
അദ്ദേഹത്തിന്റെ പൊതുജീവിതം പുതു തലമുറ മാതൃകയാക്കണം എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, ആക്റ്റിങ് ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല, മാദ്ധ്യമ പ്രവർത്തകൻ ചാർലി ബെഞ്ചമിൻ, മുസ്തഫ തിരൂർ, ഹസൈനാർ തോട്ടുംഭാഗം, ആർ.ഷുക്കൂർ, പുന്നക്കൽ മുഹമ്മദാലി, അബ്ദുൽ ഖാദർ അരിപ്പാമ്പ്രാ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ റഷീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ നേതാക്കളായ കെ.പി.എ സലാം, ഇ.ആർ അലി മാസ്റ്റർ, നിഹ്മതുള്ള മങ്കട, സിദ്ദീഖ് കാലൊടി, ഓ.ടി സലാം, ജമാൽ മഞ്ചേരി, കരീം കാലടി, കുഞ്ഞുമോൻ എരമംഗലം, ഹംസു കാവണ്ണയിൽ എന്നിവർ സന്നിഹിതരായിരുന്നു. പി.വി നാസർ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.