ദുബൈ: കലാപകെടുതികൾ തകർത്തെറിയുന്ന യമനിലെ പതിനായിരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ യു.എ.ഇ ഭരണ നേത്യത്ത്വത്തിന്റെ നിർദേശ പ്രകാരം എമിറേറ്റ്‌സ് റെഡ് ക്രസൻട് ആവിഷ്‌കരിച്ച 'യെമൻ വി കെയർ'പദ്ധതിയിൽ ഭാഗഭാക്കാകാൻ ദുബൈ കെഎംസിസിയും. ഇതിനോടനുബന്ധിച്ച് ദുബൈ കെ എം സി സി സമാഹാരികുന്ന ഫണ്ടിലേക്ക്  ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ  ഒരുദിനവേതനമോ അതിലധികമോ  നൽകും.

യുദ്ധകെടുതിയിൽ യെമന്റെ മണ്ണും മനസ്സും തകർന്നിരിക്കുന്നു .ആഭ്യന്തര യുദ്ധം തുടരുന്ന അവിടെ നിന്നുള്ള ദയനീയ വാർത്തകളും ദാരുണ കാഴ്‌ച്ചകളും ഓരോ മനുഷ്യ സ്‌നേഹിയുടെയും കരളലിയിപ്പിക്കുന്നതാണ്.

സ്ഥിതികളുടെ ഗൗരവത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെമന്റെ പുനരുദ്ധാരണത്തിന് അടിയന്തിര സഹായങ്ങളുടെ കരുതലുണ്ടായില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് യു.എൻ പറയുന്നത്. വീടും മറ്റു സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്.വിധകളായവർ, രോഗികൾ, കുരുന്നുമക്കൾ, വികലാംഗർ, പരിചരിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന വ്യദ്ധർ ഇതാണവിടത്തെ സ്ഥിതി. ഭക്ഷ്യകുടിവെള്ള ക്ഷാമവും ഇന്ധന ദൗർലഭ്യവും ഒരുഭാഗത്ത്.മരുന്നിൻടെയും മറ്റ് ചികിത്സാ സൗകര്യങ്ങളുടെയും അപര്യാപ്തത വേറെയും.12ലക്ഷം കുട്ടികൾക്ക് പോഷകാഹാരം കിട്ടുന്നില്ല.

ഈ പശ്ചാത്തലത്തിൽ കരുണക്കു വേണ്ടി ദാഹിക്കുന്ന അവരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യത യാണെന്നും അഭിപ്രായപെട്ടു  പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു  ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ  സലീം ചേരംങ്കൈ ഇ ബി അഹ്മദ് ചെടയ്കാൽ, ഐ പി എം ഇബ്രാഹിം അസീസ് കമാലിയ, സെക്രെടറിമാരായ രഹീം നെക്കര, മുനീഫ് ബദിയടുക, സിദ്ദീഖ് ചൗകി, റഹ്മാൻ പടിഞാർ തുടങ്ങിയവർ പ്രസംഗിച്ചു  ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം ട്രസർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു