ദുബൈ: ദുബൈ കെ എം സി സി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ഡേ 5 വെള്ളിയയ്ച്ച വൈകുന്നേരം 5 മണി മുതൽ ദുബൈ കെ എം സി സി അൽ ബറാഹ ഗ്രൗണ്ടിൽ വച്ച് നടക്കും. പ്രമുഖ അറബ് വനിതകൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മിനിസ്ട്രി ഓഫ് ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നീത ഭൂഷൺ  ഉദ്ഘാടനം നിരവഹിക്കും. ഉമ രാധാകൃഷ്ണൻ 'അമ്മ ഒരു നായിക'എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

കെ.എം.സി.സി വനിതാ വിഭാഗം ഉപദേശകസമിതി സമിതി ചെയർമാൻ സൈഫുന്നീസ ഷംസുദ്ദീൻ, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്, എമിഗ്രേഷൻ എന്നീ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കലാപരിപാടികൾക്ക് മാറ്റുകൂട്ടി മൈലാഞ്ചി ഫെയിം ഹംദ & ടീം നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും. പരിപാടി വീഷിക്കാൻ എത്തുന്നവർക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ദുബൈ കെ എം സി സി വനിതാ വിഭാഗം ബരവഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0557513154 04 2727773