ദുബായ്: അടിക്കടി വർധിച്ചുവരുന്ന റോഡപകടങ്ങൾ മൂലം ഗതാഗത നിയമത്തിൽ ശക്തമായ തിരുത്തലുകളുമായി ദുബായ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതുൾപ്പെടെയുള്ള നിയമപരിഷ്‌ക്കരണമാണ് നടപ്പാക്കാൻ പോകുന്നത്. വർഷത്തിലെ ആദ്യത്തെ നാലു മാസത്തിൽ തന്നെ 51 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞതിനെ തുടർന്നാണ് ശക്തമായ നടപടികളിലേക്ക് അധികൃതർ കടക്കുന്നത്.

അതേസമയം 2015-ന്റെ ആദ്യത്തെ മൂന്നു മാസത്തിൽ യുഎഇയിൽ മൊത്തം 147 അപകട മരണങ്ങൾ സംഭവിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പുതുതായി ഇറക്കിയിട്ടുള്ള Decree No. 29 of 2015 പ്രാബല്യത്തിൽ വരുമ്പോൾ ഏഴു കുറ്റങ്ങൾക്ക് വാഹനം പിടിച്ചെടുക്കാമെന്നും വ്യക്തമാക്കുന്നുണ്ട്.

അനുവാദമില്ലാതെ റേസിങ് നടത്തുക, പേവ്‌മെന്റിലൂടെ മോട്ടോർ ബൈക്ക് ഓടിക്കുക, വാഹനത്തിന്റെ സ്പീഡ് കൂട്ടാനും ശബ്ദം വർധിപ്പിക്കാനും മറ്റുമായി വാഹനത്തിൽ ഏറെ മാറ്റങ്ങൾ വരുത്തുക, പിഴയടയ്ക്കാതിരിക്കുക, ലൈസൻസ് പുതുക്കാതെ വാഹനം ഓടിക്കുക, അശ്രദ്ധയോടെ വാഹനമോടിക്കുക, പൊലീസിനെ വെട്ടിച്ചു കടക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വാഹനം കണ്ടുകെട്ടാനുള്ള അധികാരം അധികൃതർക്ക് ഉണ്ടായിരിക്കുമെന്നാണ് പുതിയ നിയമപരിഷ്‌ക്കാരം