പാലക്കുന്ന്: വീണ്ടും മലയാളിക്ക് യുഎഇയിൽ ഭാഗ്യദേവതയുടെ കടാക്ഷം. പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു.

ശ്രീരാമത്തിൽ പി.കെ.വിജയ്റാമിനാണ് 3.6 ദശലക്ഷം യു.എ.ഇ. ദിർഹം സമ്മാനമായി ലഭിച്ചത്. ഇത് 6.3 കോടി ഇന്ത്യൻ രൂപയോളം വരും. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനർ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്റാമിനെ ഭാഗ്യം കടാക്ഷിച്ചത്. ഈ നറക്കെടുപ്പിൽ അഞ്ചോളം മലയാളികൾക്ക് ഇതുവാരെ ഭാഗ്യം എത്തി. കുടുംബ സമേതം ദുബായിൽ താമിസിക്കുന്ന വിജയ്‌റാം പതിവായി ടിക്കറ്റ് എടുക്കാറു്ള്ള വ്യക്തിയാണ്.

കരിപ്പോടി മീത്തൽവീട് തറവാട്ടിലെ വയനാട്ടുകുലവൻ തെയ്യംകെട്ടിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വരുംവഴിയാണ് ദുബായ് വിമാനത്താവളത്തിൽനിന്ന് ലോട്ടറി എടുത്തത്. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് സമ്മാനം അടിച്ചത്. ദുബായിലെ അൽഫുത്തൈം കരിലെൻ കമ്പനിയിൽ എൻജിനീയറാണ് വിജയ്റാം. 245 സീരീസിലെ 2294 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില.

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുൻ പ്രസിഡന്റ് പരേതനായ റിട്ട. അദ്ധ്യാപകൻ പി.കെ. കുഞ്ഞിരാമന്റെയും പരേതയായ ശ്രീദേവിയുടെയും മകനാണ് വിജയ്റാം. തൃക്കരിപ്പൂരിലെ ഡോ. ഒ. ആനന്ദകൃഷ്ണന്റെ മകൾ നീതുവാണ് ഭാര്യ. മക്കൾ: അനുഗ്രഹ്, അനുർവേദ്, ആഞ്ചൽ. കുടുംബ സമേതം ദുബായിലാണ് താമസം. അർജുൻ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.