- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപിനോ യുവതിയുടെ പ്രലോഭനത്തിൽ വീണുപോയ മലയാളി യുവാവ് നഗ്ന ചിത്രം സ്കൈപിലൂടെ അയച്ചു; ബ്ലാക്ക് മെയിലിൽ വീണു ലക്ഷങ്ങൾ നഷ്ടമായതോടെ ഗത്യന്തരമില്ലാതെ പരാതിയുമായി രംഗത്ത്: ഫേസ്ബുക്ക് ചതിച്ച ഒരു ദുബായ് മലയാളിയുടെ കഥ
ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് വഞ്ചിക്കപ്പെട്ട പല പെൺകുട്ടികളുടെയും കഥയും നമ്മൾ വായിച്ചിട്ടുണ്ട്. സ്ത്രീകളാൽ വഞ്ചിക്കപ്പെട്ട പുരുഷന്മാരുടെ കഥയും വിരളമല്ല. എന്നാൽ ആത്മാർഥമായി പ്രണയിച്ച ഫിലിപിനോ യുവതിക്ക് നഗ്ന ചിത്രം അയച്ചുനൽകിയപ്പോൾ കോഴിക്കോട്ട് സ്വദേശിയായ ദുബായ് മലയാളി സ്വപ്‌നത്തിൽ പോലും വിചാരിച്ചുകാണില്ല തന്റെ ലക്ഷങ്ങളാക
ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് വഞ്ചിക്കപ്പെട്ട പല പെൺകുട്ടികളുടെയും കഥയും നമ്മൾ വായിച്ചിട്ടുണ്ട്. സ്ത്രീകളാൽ വഞ്ചിക്കപ്പെട്ട പുരുഷന്മാരുടെ കഥയും വിരളമല്ല. എന്നാൽ ആത്മാർഥമായി പ്രണയിച്ച ഫിലിപിനോ യുവതിക്ക് നഗ്ന ചിത്രം അയച്ചുനൽകിയപ്പോൾ കോഴിക്കോട്ട് സ്വദേശിയായ ദുബായ് മലയാളി സ്വപ്‌നത്തിൽ പോലും വിചാരിച്ചുകാണില്ല തന്റെ ലക്ഷങ്ങളാകും ഇതിന് വില നൽകേണ്ടിവരികയെന്ന്. പോരെങ്കിൽ മാനഹാനിയും.
കോഴിക്കോട് സ്വദേശിയായ യുവാവ് വർഷങ്ങളായി ദുബായിൽ ജോലി നോക്കുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് ഫിലിപീനോ യുവതിയുമായി പരിചയത്തിലായത്. തുടർന്ന് സൗഹൃദം പ്രണയമായി. ജോലിക്കിടയിലായിരുന്നു കൂടുതൽ സമയവും മലയാളി, യുവതിയുമായി ചാറ്റ് ചെയ്തത്. ഫെയ്‌സ് ബുക്കിൽനിന്ന് ക്രമേണ 'സ്‌കൈപ്പി'ലൂടെ പരസ്പരം കണ്ടുകൊണ്ട് ചാറ്റിങ് പുരോഗമിച്ചു. മലയാളി ആത്മാർഥമായി ഫിലിപ്പീൻസ് യുവതിയെ ഇഷ്ടപ്പെട്ടെങ്കിലും യുവതി ഇഷ്ടം നടിക്കുകയാണെന്ന് യുവാവിന് തിരിച്ചറിയാൻ സാധിച്ചില്ല. ഇതാണ് സാമ്പത്തികമായി മലയാളിയുവാവിനെ ചൂഷണം ചെയ്യുന്ന അവസ്ഥയിലെത്തിച്ചത്
സ്‌കൈപ്പിലൂടെയുള്ള സംഭാഷണത്തിനിടയിൽ യുവതി മലയാളി യുവാവിന്റെ നഗ്‌നശരീരം വെബ് ക്യാമറയിലൂടെ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിൽ ആളൊഴിയുന്നനേരം തന്റെ നഗ്‌നതയും പ്രദർശിപ്പിക്കാമെന്ന് അവൾ വാക്കുനൽകുകയും ചെയ്തു. യുവതിയുടെ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കാത്ത യുവാവ് മൊബൈൽഫോണിലൂടെ നഗ്‌നത യുവതിക്കു മുന്നിൽ പ്രദർശിപ്പിച്ചു. തുടർന്നാണ് യുവതിയുടെ മട്ടു മാറിയത്. നഗ്നചിത്രം താൻ ഇന്റർനെറ്റിലിടുമെന്ന് പറഞ്ഞ് ഭീഷണപെടുത്തിയാണ് യുവതി പണം ആവശ്യപ്പെട്ടത്. 36000 രൂപയാണ് യുവതി ഇയാളോട് ആവശ്യപ്പെട്ടത്. ഭീഷണി ഭയന്ന യുവാവ് മണി എക്‌സ്‌ചേഞ്ചിലൂടെ യുവതിക്ക് പണം അയച്ചുകൊടുത്തു.
പണംകിട്ടിയാൽ ചിത്രം 'ഡിലീറ്റ്' ചെയ്യാമെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കാനും യുവതി മറന്നില്ല. എന്നാൽ പിന്നീട് വീണ്ടും യുവതി ഇയാളോട് പണം ആവശ്യപ്പെടുകയും യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ ഒരു ലക്ഷത്തോളം രൂപ യുവതി കൈയ്ക്കലാക്കി. വീണ്ടും ഭീഷണി തുടർന്നതോടെയാണ് നിൽക്കക്കള്ളിയില്ലാതായ യുവാവ് പൊലീസിനെ സമീപിച്ചത്. ഇപ്പോൾ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.