- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പ് നോക്കാത്തവർക്കും കുട്ടികൾക്കുമായി ദുബായ് മാളുകളിൽ പ്രത്യേകം ഫുഡ് കോർട്ടുകൾ
ദുബായ്: റമദാൻ നാളുകളിൽ നോമ്പു സമയത്ത് ഭക്ഷണം കിട്ടില്ലെന്ന പരാതി ഇനി വേണ്ട. കുട്ടികൾക്കും നോമ്പ് നോക്കാത്തവർക്കുമായി ദുബായ് മാളുകളിൽ പ്രത്യേക ഫുഡ് കോർട്ടുകൾ തുറന്നു. റമദാൻ നോമ്പുകാലത്ത് പുറത്ത് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമാണെന്നിരിക്കേ ടൂറിസ്റ്റുകൾക്കും വിദേശികൾക്കും കുട്ടികൾക്കും ഏറെ ആശ്വാസം പകരുന്നതായി ഈ പ്രത്യേക ഫുഡ് കോർട
ദുബായ്: റമദാൻ നാളുകളിൽ നോമ്പു സമയത്ത് ഭക്ഷണം കിട്ടില്ലെന്ന പരാതി ഇനി വേണ്ട. കുട്ടികൾക്കും നോമ്പ് നോക്കാത്തവർക്കുമായി ദുബായ് മാളുകളിൽ പ്രത്യേക ഫുഡ് കോർട്ടുകൾ തുറന്നു. റമദാൻ നോമ്പുകാലത്ത് പുറത്ത് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമാണെന്നിരിക്കേ ടൂറിസ്റ്റുകൾക്കും വിദേശികൾക്കും കുട്ടികൾക്കും ഏറെ ആശ്വാസം പകരുന്നതായി ഈ പ്രത്യേക ഫുഡ് കോർട്ടുകൾ.
നോമ്പുകാലത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം പൂർണമായും നിരോധിച്ചിട്ടുള്ള ദുബായിൽ ഇത്തരത്തിൽ ഫുഡ് കോർട്ടുകൾ തുറന്നത് ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ മാളുകളിൽ തീർത്തിരിക്കുന്ന ഈ പ്രത്യേക ഫുഡ് കോർട്ടുകളുടെ പ്രവേശന കവാടം വലിയ ബോർഡുകൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഇതിന്റെ മറവിൽ ഇരുന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നു മാത്രം. മാളിന്റെ മറ്റെതെന്തിലും ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ എന്തെങ്കിലും പാനീയം കുടിക്കുകയോ കണ്ടാൽ അവർക്കു നേരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇവിടെ ബോർഡുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മുതൽ ഇവിടെ ഭക്ഷണം നൽകിത്തുടങ്ങും. കുട്ടികൾക്കും മുസ്ലിമുകളല്ലാത്തവർക്കും മാത്രമാണ് ഇവിടെ ഭക്ഷണമെന്നും എഴുതിയിട്ടുണ്ട്. റമദാനിൽ പുറത്ത് ഭക്ഷണമൊന്നും കിട്ടാതെ വലയുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മാളുകളിൽ ഫുഡ് കോർട്ട് സംവിധാനം ഒരുക്കിയതിനെ സ്വാഗതം ചെയ്തു. രാജ്യത്ത് തങ്ങുന്ന അമുസ്ലിമുകൾക്കും ടൂറിസ്റ്റുകൾക്കും നിബന്ധനകളോടു കൂടിയാണെങ്കിലും ഇത്തരത്തിൽ സംവിധാനം ഒരുക്കിയത് സർക്കാരിന്റെ ഉദാര്യതയാണെന്നും വിലയിരുത്തപ്പെടുന്നു. ഇതാദ്യമായാണ് നോമ്പുകാലത്ത് പൊതുസ്ഥലത്ത് ആഹാരപദാർഥങ്ങൾ ലഭ്യമാകുന്നത്.
സാധാരണ നോമ്പുകാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളും അവയോട് അനുബന്ധിച്ചുള്ള കഫേകളും റസ്റ്റോറന്റുകളും തുറക്കുമെങ്കിലും നിരക്ക് അധികമായതിനാൽ സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. എന്നാൽ മാളുകളിൽ കുറഞ്ഞ നിരക്കിൽ നോമ്പുകാലത്ത് ഭക്ഷണം ലഭിക്കുമെന്നത് ഏവർക്കും സ്വീകര്യമായിരിക്കുകയാണ്.