ദുബൈ: ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കുന്നത് അപകടകരമാണെന്നും നാടിന്റെ സമഗ്ര വികസനത്തിനും സമാധാന അന്തരീക്ഷത്തിനും യു ഡി എഫ് സ്ഥാനാർത്തികളുടെ വിജയം അനിവാര്യമാണെന്നും സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.

ദുബൈ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എൽ എ എന്ന നിലയിൽ കഴിഞ്ഞ 5 വർഷം എൻ എ നെല്ലിക്കുന്ന് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വികസന തുടർച്ചയ്ക്ക് എൻ എ നെല്ലിക്കുന്ന് വീണ്ടും നിയമസഭയിൽ എത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റ് വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി സ്വാഗതം പറഞ്ഞു. സോഷ്യൽ മീഡിയ വഴി പ്രചാരണം ശക്തമാക്കാനും ദുബൈ കാസർഗോഡ് മണ്ഡലം നടത്തുന്ന ഓൺലൈൻ ക്യാമ്പയിൻ കൂടുതൽ സജീവമാക്കാനും കൺവെൻഷനിൽ തീരുമാനിച്ചു. കൺവെൻഷൻ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എം എസ് എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ബി കുഞ്ഞാമു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ ശാഫി, കാസർഗോഡ് മണ്ഡലം പ്രവാസി ലീഗ് മുൻ സെക്രട്ടറി എ പി ജാഫർ എരിയാൽ, ദുബൈ കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി പി ടി നൂറുദ്ധീൻ, ദുബൈ കാസർഗോഡ് മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ, ദുബൈ കാസർഗോഡ് മണ്ഡലം സഹ ഭാരവാഹികളായ എ കെ കരീം മൊഗർ, സിദ്ദീഖ് ചൗക്കി, എം എസ് എഫ് കാസർഗോഡ് ജില്ലാ മുൻ സെക്രട്ടറി മൂസ ബാസിത്, ഷംസു മാസ്‌കോ, നൗഫൽ ഡി എം തുടങ്ങിയവർ സംസാരിച്ചു.
ജലാൽ കുന്നിൽ, ഹാരിസ് പീബീസ്, ഷക്കീൽ എരിയാൽ, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ്, ബഷീർ പള്ളത്തിൽ, ജംഷി മൂപ്പ, നാച്ചു കുന്നിൽ, റഫീഖ് ചായിത്തോട്ടം, ബിലാൽ കോട്ടക്കുന്ന്, ഷംസു എരിയാൽ, അബ്ദുൽ റഹിമാൻ തോട്ടിൽ, ശുക്കൂർ മുക്രി, സുബൈർ പുത്തൂർ, സഹീർ അർജാൽ, കുഞ്ഞാമു കീഴൂർ, നസീർ ഐവ, സുലൈമാൻ മല്ലം, സമീർ പുത്തൂർ തുടങ്ങിയവർ കൺവെൻഷനിൽ സംബന്ധിച്ചു. നിസാം ചൗക്കി നന്ദി പറഞ്ഞു.