ദുബായ്: യാത്രക്കാരുടെ തിരക്ക് ഏറിയതോടെ ദുബായ് മെട്രോ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ആർടിഎ തീരുമാനിച്ചു. പച്ച, ചുവപ്പ് ലൈനുകളിൽ വിവിധ മേഖലയിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെയും മറ്റു തിരക്കേറിയ മറ്റു സമയങ്ങളിലും ചില സ്റ്റേഷനുകളിൽ മാത്രം ചെറിയ ട്രിപ്പുകൾ ആരംഭിക്കാനും ആർടിഎ തീരുമാനിച്ചിട്ടുണ്ട്.

ആഴ്ചയിൽ 276 പുതിയ ട്രിപ്പുകൾ ഏർപ്പെടുത്താനാണ് തീരുമാനം. റെഡ് ലൈനിൽ 154 ഉം ഗ്രീൻ ലൈനിൽ 122 ഉം പുതിയ ട്രിപ്പുണ്ടാകും. ഇതിന് പുറമെ അതിരാവിലെയുള്ള തിരക്ക് നേരിടാൻ ശനി മുതൽ വ്യാഴം വരെ ചുകപ്പ് പാതയിൽ രാവിലെ മൂന്ന് ഹ്രസ്വ ട്രിപ്പുകളുണ്ടാകും. രാവിലെ 6.07 ന് ദുബൈ ഇന്റർനെറ്റ് സിറ്റി മുതിൽ റാശിദിയ്യയിലേക്കാണ് ആദ്യ ഹ്രസ്വ ട്രിപ്പ്. 6.55ന് റാശിദിയ്യയിലത്തെും രാവിലെ 6.27 ന് ജാഫിലിയ സ്റ്റേഷനിൽ നിന്ന് റാശിദയ്യയിലേക്കാണ് രണ്ടാമത്തേത്. 6.50ന് ലക്ഷ്യത്തിലത്തെും. എതിർദിശയിൽ ബുർജുമാൻ സ്റ്റേഷനിൽ നിന്ന് ജബൽഅലി യു.എ.ഇ എക്‌സ്‌ചേഞ്ചിലേക്ക് രാവിലെ 6.02 ന് മറ്റൊരു ഹ്രസ്വ ട്രിപ്പുണ്ടാകും.
6.52ന് ജബൽ അലിയിലത്തെും. വെള്ളിയാഴ്ചകളിൽ വിവിധ സ്റ്റേഷനുകൾക്കിടയിൽ ഇത്തരം അഞ്ച് ഹ്രസ്വ ട്രിപ്പുകളും ചുകപ്പ് പാതയിലുണ്ടാകും.

റാശിദിയ ദിശയിലേക്ക് ദുബൈ ഇന്റർനെറ്റ് സിറ്റിയിൽ നിന്നും ബിസിനസ് ബേ സ്റ്റേഷനിൽ നിന്നും ബുർജുമാൻ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് സർവീസുണ്ടാകും. ഇത് യഥാക്രമം രാവിലെ 10.14, 10.23, 10.31എന്നീ സമയങ്ങളിലാണ് പുറപ്പെടുക. എതിർദിശയിൽ ദേരസിറ്റി സെന്ററിൽ നിന്ന് രാവിലെ 10.05നും ജാഫലിയ സ്റ്റേഷനിൽ നിന്ന് 10.06നും യു.എ.ഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനിലേക്ക് രണ്ട് ഹ്രസ്വട്രിപ്പ് സർവീസുണ്ടാകുമെന്നും ആർ.ടി.എ അറിയിച്ചു.