ദുബായ്: അറ്റകുറ്റപ്പണികൾക്കായി ദുബായ് മെട്രോ ഭാഗികമായി അടയ്ക്കുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ജുമൈറ ലേക്‌സ് ടവർ സ്‌റ്റേഷൻ മുതൽ ഐബൻ ബട്ടൂറ്റ സ്‌റ്റേഷൻ വരെയുള്ള സ്ഥലത്താണ് മെട്രോ സർവീസ് തടസപ്പെടുന്നത്. ഈ വർഷം ഒക്ടോബർ വരെ സർവീസ് ഭാഗികമായി തടസപ്പെടും.

പത്ത് ആഴ്ചത്തെ സമയമെടുത്താണ് റെയിൽ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. പതിവു മെട്രോ യാത്രക്കാർക്ക് പകരം സംവിധാനമെന്ന നിലയിൽ ഇരു സ്റ്റേഷനുകൾക്കും ഇടയ്ക്ക് സൗജന്യമായി ഷട്ടിൽ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചാവസാന ദിവസങ്ങളിൽ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് പകരം യാത്രാ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നത്.