- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഗതാഗത മാർഗത്തിൽ വിജയഗാഥ രചിച്ച് ദുബായ് മെട്രോയും ട്രാമും; ആദ്യപാതിയിൽ മെട്രോ ഉപയോഗിച്ചത് 8.83 കോടി
ദുബായ്: ദുബായിയുടെ പൊതുഗതാഗത രംഗത്ത് വിപ്ലവം രചിച്ച ദുബായ് മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ആദ്യപാതിയിൽ 8.82 കോടി യാത്രക്കാർ ദുബായ് മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദുബൈ ട്രാം സർവീസ് 18.54 ലക്ഷം പേരും ഉപയോഗപ്പെടുത്തിയതായി ആർ.ടി.എ റെയിൽ ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ മുദരിബ് അറിയിച്ചു. ദുബൈ മെട്
ദുബായ്: ദുബായിയുടെ പൊതുഗതാഗത രംഗത്ത് വിപ്ലവം രചിച്ച ദുബായ് മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ആദ്യപാതിയിൽ 8.82 കോടി യാത്രക്കാർ ദുബായ് മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദുബൈ ട്രാം സർവീസ് 18.54 ലക്ഷം പേരും ഉപയോഗപ്പെടുത്തിയതായി ആർ.ടി.എ റെയിൽ ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ മുദരിബ് അറിയിച്ചു.
ദുബൈ മെട്രോയുടെ റെഡ്‌ലൈനിൽ 5.57 കോടി പേരും ഗ്രീൻ ലൈനിൽ 3.24 കോടി പേരും യാത്ര ചെയ്തു. ദേര സിറ്റി സെന്ററിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. 3,640,354 യാത്രക്കാരാണ് ഈ സ്‌റ്റേഷനിലൂടെ കടന്നുപോയത്. 3,614,141 യാത്രക്കാരുമായി അൽ റിഗ്ഗ സ്‌റ്റേഷൻ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള യൂനിയൻ സ്‌റ്റേഷനിലൂടെ 3,557,113 യാത്രക്കാർ കടന്നുപോയി. ഗ്രീൻ ലൈനിൽ 3,652,827 യാത്രക്കാരുമായി അൽ ഫഹീദി സ്‌റ്റേഷനാണ് ഒന്നാം സ്ഥാനത്ത്. ബനിയാസ് 3,202,947 യാത്രക്കാർ, അൽ ഗുബൈബ 2,452,750 യാത്രക്കാർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
രാജ്യത്തെത്തുന്ന സന്ദർശകർക്കിടയിലും സ്വദേശികൾക്കിടയിലും മെട്രോയുടെയും ട്രാമിന്റെയും സ്വീകാര്യത വർദ്ധിച്ചതിന്റെ സൂചനകളാണ് ഇതുവഴി ദൃശ്യമാകുന്നതെന്ന് ആർടിഎ റെയിൽ ഓപ്പറേഷൻ ഡയറക്ടർ മുഹമ്മദ് അൽ മുധരെബ് പറഞ്ഞു. ദുബായ് എമിറേറ്റ്‌സിനുള്ളിൽ സൗകര്യപ്രദമായി സഞ്ചരിക്കാൻ മെട്രോയും ട്രാമും ഗുണം ചെയ്യുന്നതായാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. വളരെ ആസ്വാദ്യകരമായ രീതിയിൽ സുരക്ഷിതമായി ദുബായിലുടെ വിവിധ വ്യാവസായിക, റസിഡൻഷ്യൽ ഏരികയളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഇവയ്ക്ക് സാധിക്കുന്നുണ്ട്.