- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ക്ഡൗൺ കാലത്ത് ഡൈനിങ് റൂം ടേബിൾ ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കം; ഉക്രേനിയൻ സ്വദേശിയെ വാട്സ്ആപ്പ് ചാറ്റിലൂടെ ചീത്ത വിളിച്ച ബ്രിട്ടീഷ് യുവതിക്ക് ദുബായിൽ രണ്ട് വർഷം തടവ് ശിക്ഷ
ദുബായ്: ഫ്‌ളാറ്റിൽ കൂടെ താമസിക്കുന്ന ഉക്രേനിയൻ സ്വദേശിയെ വാട്‌സാപ്പിലൂടെ ചീത്ത വിളിച്ചതിന് ബ്രിട്ടീഷ് യുവതിക്ക് ദുബായിൽ രണ്ട് വർഷം തടവ് ശിക്ഷ. ലോക്ക് ഡൗൺ സമയത്താണ് സ്വകാര്യ വാട്‌സാപ്പ് ചാറ്റിലൂടെ ഫ്‌ളാറ്റിൽ കൂടെ താമസിക്കുന്ന ഉക്രേനിയൻ യുവതിയെ ബ്രീട്ടീഷ് യുവതി ചീത്ത വിളിച്ചത്.
ഒക്ടോബറിൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോൾ ആര് ഡൈനിങ് ടേബിൾ ഉപയോഗിക്കും എന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിന് ഇടയാക്കിയത്. 2018 മുതൽ ദുബായിൽ താമസിക്കുന്ന യുവതി എച്ച് ആർ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞയാഴ്ച പങ്കാളിക്കൊപ്പം ബ്രിട്ടണിലേക്ക് തിരികെ പോവാൻ തീരുമാനിച്ചപ്പോഴായിരുന്നു തനിക്കെതിരായി കേസ് നിലനിൽക്കുന്ന കാര്യം യുവതിക്ക് മനസ്സിലായത്. വിമാനത്താവളത്തിൽ എത്തിയ യുവതിയെ അവിടെ വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസ് കേസ് കാരണം രാജ്യം വിടുന്നത് വിലക്കിയിട്ടുണ്ടെന്ന് പൊലീസ് അവരെ അറിയിക്കുകയായിരുന്നു.
കേസിൽ യുവതി രണ്ട് വർഷം വരെ തടവ് അനുഭവിക്കണം അല്ലെങ്കിൽ ആയിരക്കണക്കിന് പൗണ്ട് പിഴയായി നൽകേണ്ടിവരും. വിചാരണ കാത്തിരിക്കുന്ന സ്ത്രീക്ക് പിഴയടയ്ക്കാൻ പണമില്ലെന്നും താമസിക്കാൻ ഒരിടമില്ലെന്നുമാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.
അവൾ ഇപ്പോൾ ഒരു സുഹൃത്തിനോടൊപ്പം താമസിക്കുകയും കോടതിയിലെ വിചാരണയ്ക്കാിയ തീയതിക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്, കോടതിയിലെ വിചാരണ മാസങ്ങൾ നീണ്ടേക്കാം. യുവതിയുടെ വിസ കാലാവധി എട്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്