- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ജോലി ചെയ്യുന്ന നിങ്ങൾ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽമീഡിയ വഴി പങ്ക് വക്കാറുണ്ടോ? സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
ദുബൈ: ദുബൈയിൽ ജോലിക്കാരായ നിങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ജോലി സ്ഥലത്തെയും കമ്പനിയെയും പറ്റി വാചാലാരാകാറുണ്ടോ? എങ്കിൽ ഇനി അത് വേണ്ട. മു്ന്നറിയിപ്പ് നല്കുന്നത് മറ്റാരുമല്ല ദുബൈ പൊലീസ് തന്നെയാണ്. ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപരിചതരോട് വെളിപ്പെടുത്തരുതെന്ന് ദുബൈ പൊലീസാണ് മുന്നറിയിപ്പ് നൽകിയത. സൈബർ കുറ്റവാളികൾ ഈ വിവരങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുള്ളതിനാലാണിത്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കും. കമ്പനിയെക്കുറിച്ച മറ്റുവിവരങ്ങൾ ചോർത്തിയെടുക്കാൻ സൈബർ കുറ്റവാളികൾക്ക് ഇതിലൂടെ കഴിയും. രാജ്യസുരക്ഷക്ക് തന്നെ ഇത് ഭീഷണിയായി മാറാമെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ ഖമീസ് മതാർ അൽ മസീന പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ അദ്ധ്യാപ
ദുബൈ: ദുബൈയിൽ ജോലിക്കാരായ നിങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ജോലി സ്ഥലത്തെയും കമ്പനിയെയും പറ്റി വാചാലാരാകാറുണ്ടോ? എങ്കിൽ ഇനി അത് വേണ്ട. മു്ന്നറിയിപ്പ് നല്കുന്നത് മറ്റാരുമല്ല ദുബൈ പൊലീസ് തന്നെയാണ്. ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപരിചതരോട് വെളിപ്പെടുത്തരുതെന്ന് ദുബൈ പൊലീസാണ് മുന്നറിയിപ്പ് നൽകിയത.
സൈബർ കുറ്റവാളികൾ ഈ വിവരങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുള്ളതിനാലാണിത്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കും. കമ്പനിയെക്കുറിച്ച മറ്റുവിവരങ്ങൾ ചോർത്തിയെടുക്കാൻ സൈബർ കുറ്റവാളികൾക്ക് ഇതിലൂടെ കഴിയും. രാജ്യസുരക്ഷക്ക് തന്നെ ഇത് ഭീഷണിയായി മാറാമെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ ഖമീസ് മതാർ അൽ മസീന പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ അദ്ധ്യാപകരെയും സുഹൃത്തുക്കളെയും മറ്റും അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. വീടുകളുടെയും മറ്റും ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് കവർച്ചക്കാർക്ക് സഹായകമാകും. ഇത്തരം പ്രവൃത്തികളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.