- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസിന് താഴെ പ്രായമുള്ള കുഞ്ഞുകളെ പിൻസീറ്റിൽ സുരക്ഷാ ബെൽറ്റില്ലാതെ ഇരുത്തി യാത്ര ചെയ്യിച്ചാൽ പിഴ;കുട്ടികളുമായി യാത്ര ചെയ്യവെ സിഗററ്റു വലിച്ചാൽ 1000 ദിർഹം വരെ പിഴ; നിയമലംഘനങ്ങൾ കൂടിയതോടെ മുന്നറിയിപ്പുമായി വീണ്ടും ദുബൈ പൊലീസ്
ദുബൈ: പത്ത് വയസിന് താഴെ പ്രായമുള്ള കുഞ്ഞുകളെ പിൻസീറ്റിൽ സുരക്ഷാ ബെൽറ്റില്ലാതെ ഇരുത്തി യാത്ര ചെയ്യിച്ചാലും, കുട്ടികളുമായി യാത്ര ചെയ്യവെ സിഗററ്റു വലിച്ചാലും കനത്ത പിഴ ഈടാക്കൻ ദുബൈ പൊലീസ് തീരുമാനിച്ചു. ബെൽറ്റുള്ള ശിശു സുരക്ഷാ സീറ്റിൽ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകാൻ. പത്തു വയസാവുകയോ 145 സെന്റിമീറ്റർ ഉയരമോ വേണം. ഈ നിർദ്ദേശം നിലവിലുണ്ടെങ്കിലും പല യാത്രക്കാരും ഇതു ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. കഴിഞ്ഞ 14 മാസത്തിനിടെ 140 പേർക്ക് ഈ വിഷയത്തിൽ പിഴ ചുമത്തിയിരുന്നു. മുൻ സീറ്റിൽ മുതിർന്നവർ മടിയിലിരുത്തി യാത്ര ചെയ്യുന്നതും നിയമവിരുദ്ധമാണ്. അപകടങ്ങളുടെ രൂക്ഷത വർധിക്കാൻ ഈ രീതി കാരണമാവുന്നുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്‌ളാക്ക് പോയിന്റും ചുമത്തപ്പെടും. കുട്ടികളുമായി യാത്ര ചെയ്യവെ പുകവലിച്ചാൽ 500 ദിർഹം പിഴ ഈടാക്കും. ഈ കുറ്റം ആവർത്തിച്ചാൽ തുക ഇരട്ടിയാവുമെന്നും പൊലീസ് മുന്നറിയി
ദുബൈ: പത്ത് വയസിന് താഴെ പ്രായമുള്ള കുഞ്ഞുകളെ പിൻസീറ്റിൽ സുരക്ഷാ ബെൽറ്റില്ലാതെ ഇരുത്തി യാത്ര ചെയ്യിച്ചാലും, കുട്ടികളുമായി യാത്ര ചെയ്യവെ സിഗററ്റു വലിച്ചാലും കനത്ത പിഴ ഈടാക്കൻ ദുബൈ പൊലീസ് തീരുമാനിച്ചു.
ബെൽറ്റുള്ള ശിശു സുരക്ഷാ സീറ്റിൽ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകാൻ. പത്തു വയസാവുകയോ 145 സെന്റിമീറ്റർ ഉയരമോ വേണം. ഈ നിർദ്ദേശം നിലവിലുണ്ടെങ്കിലും പല യാത്രക്കാരും ഇതു ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. കഴിഞ്ഞ 14 മാസത്തിനിടെ 140 പേർക്ക് ഈ വിഷയത്തിൽ പിഴ ചുമത്തിയിരുന്നു.
മുൻ സീറ്റിൽ മുതിർന്നവർ മടിയിലിരുത്തി യാത്ര ചെയ്യുന്നതും നിയമവിരുദ്ധമാണ്. അപകടങ്ങളുടെ രൂക്ഷത വർധിക്കാൻ ഈ രീതി കാരണമാവുന്നുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്‌ളാക്ക് പോയിന്റും ചുമത്തപ്പെടും. കുട്ടികളുമായി യാത്ര ചെയ്യവെ പുകവലിച്ചാൽ 500 ദിർഹം പിഴ ഈടാക്കും. ഈ കുറ്റം ആവർത്തിച്ചാൽ തുക ഇരട്ടിയാവുമെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.