- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് പൊലീസ് ഇനി മുതൽ സൗജന്യ സേവനങ്ങൾ നല്കില്ല; 14 സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; അപകടമുണ്ടാക്കുന്ന വാഹനങ്ങൾക്കുള്ള പിഴ 400 ദിർഹമാക്കി ഉയർത്താനും തീരുമാനം
ദുബായ് പൊലീസ് ഇതുവരെ നല്കിയിരുന്ന സൗജന്യ സേവനങ്ങൾ നിർത്തലാക്കി. സൗജന്യമായി നല്കിയിരുന്ന 14 സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനാണ് തീരുമാനം. റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് 400 ദിർഹം വരെ പിഴ ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ റോഡിൽ നിന്ന് കാറ് നീക്കം ചെയ്യുന്നതിന് 100 ദിർഹവും ദുബായ് എമിറേറ്റിനുള്ളിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കാറോ ബൈക്കോ എത്തിക്കുന്നതിന് 500 ദിർഹവും ഫീസ് നൽകണം. ട്രക്കുകൾ എത്തിക്കുന്നതിന് 1000 ദിർഹവും ക്രെയിനുകളോ കണ്ടെയ്‌നറുകളോ എത്തിക്കുന്നതിന് 2000 ദിർഹവുമാണ് ദുബായ് പൊലീസ് ഫീസായി ഈടാക്കുക. റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് ഇനി പിഴ ശിക്ഷ 400 ദിർഹം വരെ ലഭിക്കും. റോഡിൽ നിന്ന് ട്രക്കുകൾ നീക്കം ചെയ്യുന്നതിന് 200 ദിർഹം ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി 150 ദിർഹം നൽകണം. രാത്രി ജോലി ചെയ്യുന്നതിനുള്ള പെർമിറ്റ്, ട്രാഫിക് അപകട റിപ്പോർട്ട് പുതുക്കി നൽകുക എന്നതിന് 100 ദിർഹം വീതമാണ് ഈടാക്കുക. അപകട സ്ഥലത്ത് ആംബുലൻസ് എത്തിയാൽ 67
ദുബായ് പൊലീസ് ഇതുവരെ നല്കിയിരുന്ന സൗജന്യ സേവനങ്ങൾ നിർത്തലാക്കി. സൗജന്യമായി നല്കിയിരുന്ന 14 സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനാണ് തീരുമാനം. റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് 400 ദിർഹം വരെ പിഴ ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
അപകട സ്ഥലത്തെ റോഡിൽ നിന്ന് കാറ് നീക്കം ചെയ്യുന്നതിന് 100 ദിർഹവും ദുബായ് എമിറേറ്റിനുള്ളിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കാറോ ബൈക്കോ എത്തിക്കുന്നതിന് 500 ദിർഹവും ഫീസ് നൽകണം. ട്രക്കുകൾ എത്തിക്കുന്നതിന് 1000 ദിർഹവും ക്രെയിനുകളോ കണ്ടെയ്‌നറുകളോ എത്തിക്കുന്നതിന് 2000 ദിർഹവുമാണ് ദുബായ് പൊലീസ് ഫീസായി ഈടാക്കുക.
റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് ഇനി പിഴ ശിക്ഷ 400 ദിർഹം വരെ ലഭിക്കും. റോഡിൽ നിന്ന് ട്രക്കുകൾ നീക്കം ചെയ്യുന്നതിന് 200 ദിർഹം ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി 150 ദിർഹം നൽകണം. രാത്രി ജോലി ചെയ്യുന്നതിനുള്ള പെർമിറ്റ്, ട്രാഫിക് അപകട റിപ്പോർട്ട് പുതുക്കി നൽകുക എന്നതിന് 100 ദിർഹം വീതമാണ് ഈടാക്കുക. അപകട സ്ഥലത്ത് ആംബുലൻസ് എത്തിയാൽ 6770 ദിർഹം കഴിഞ്ഞ ഫെബ്രുവരി മുതൽ ഈടാക്കുന്നുണ്ട്. അപകടത്തിൽ പരിക്കേൽക്കുന്ന ഓരോ വ്യക്തിക്കും ഈ തുക ഈടാക്കും. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ഇൻഷുറൻസിൽ നിന്നാണ് ഈ തുക പിടിക്കുക.