രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മൂടൽ മഞ്ഞ് പിടിമുറുക്കിയതോടെ ഡ്രെവർമാർക്ക് ജാഗ്രതാ നിർദ്ദേശംവുമായി പൊലീസ് രംഗത്തെത്തി.മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ദൃശ്യപരിധി കുറയുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇതൊഴിവാക്കാൻ വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണം.

മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് വാഹനമോടിക്കാൻ ഡ്രൈവർമാർക്ക് അതത് കമ്പനികൾ ബോധവൽകരണം നല്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഓടിക്കുന്ന വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യവും ഡ്രൈവർമാർ ഉറപ്പാക്കണം. മൂടൽമഞ്ഞുള്ളപ്പോൾ ഒരിക്കലും മറ്റു വാഹനത്തെ മറികടക്കാൻ നോക്കരുത്. തൊട്ടു മുന്നിലെ വാഹനവുമായി നിശ്ചിത അകലം പുലർത്തി വേണം നീങ്ങാൻ. ദൃശ്യപരിധി നന്നെ കുറവാണെങ്കിൽ പ്രധാന റോഡുകളിൽ നിന്ന് മാറി സുരക്ഷിത സ്ഥാനത്ത്? വാഹനം ഒതുക്കി നിർത്തണമെന്നും നിർദ്ദേശമുണ്ട്.