ദുബയ്: ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുന്നവരെ പിടികൂടാൻ ദുബായ് പൊലീസ് പുതിയ സംവിധാനവുമായി നിരത്തിലിറങ്ങുന്നു. അമിത വേഗത തടയുന്നതിനായി ദുബയ് റോഡിൽ സഞ്ചരിക്കുന്ന റഡാറുകളും ഏർപ്പെടുത്താനാണ് പൊലീസ് പദ്ധതിയൊരുക്കുന്നത്. നിലവിൽ അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ റഡാർ സ്ഥാപിച്ച സ്ഥലത്ത് എത്തുമ്പോൾ മാത്രം വേഗത കുറക്കുകയും പിന്നീട് അമിത വേഗതയിൽ ഓടിക്കുന്ന പ്രവണത തടയാൻ വേണ്ടിയാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്ന പുതിയ റഡാർ രീതി ഏർപ്പെടുത്തുന്നത്.

ഈ സംവിധാനം ഏർപ്പെടുത്തുന്നതോടെ ആളുകളുടെ ഡ്രൈവിങ് സംസ്‌കാരം തന്നെ മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബയ് പൊലീസിന്റെ ഗതാഗത സാങ്കേതികവിദ്യ മേധാവി ലെഫ്റ്റനന്റ് കേണൽ ഹുസ്സൈൻ അഹമ്മദ് ബിൻ ഗലീത പറഞ്ഞു. ദുബയിലെ ഏല്ലാ പാതകളിലും അനുവദിച്ച വേഗതയിൽ മാത്രം വാഹനം ഓടിക്കുന്ന പ്രവണതയിലേക്ക് മാറും. പൊലീസ് വാഹനത്തിന്റെ ഡാഷ് ബോർഡിൽ സ്ഥാപിക്കുന്ന റഡാറിന്റെ ഫൽഷ് ലൈറ്റ് നമ്പർ പ്ലേറ്റിന് സമീപത്തുമായിരിക്കും സ്ഥാപിക്കുക. അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ ഓട്ടോമാറ്റിക്കായി ഈ റഡാറിൽ പതിയും. 2015 ഗിറ്റക്‌സ് ടെക്‌നോളജി വീക്കിന്റെ ഭാഗമായാണ് ലെക്‌സസ് ആർസിഎഫ് അവതരിപ്പിച്ചത്. ദുബായ് പൊലീസ് 4*4 പട്രോൾ,അണ്ടർകവർ പട്രോൾസ് എന്നിവയിൽ ഇത് ഫിറ്റ് ചെയ്യും.

കാർ വേഗതയിൽ പോകുന്നത് കണ്ടാൽ റഡാർ ഓട്ടോമാറ്റിക്കായി സ്പീഡിങ്ങ് ഫൈൻ ചുമത്തും. ഫൈൻ സംഖ്യ വിവരങ്ങൾ വാഹന ഉടമയെ അറിയിക്കാനും സംവിധാനമുണ്ട്.ഇപ്പോൾ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള റഡാറിന് സമീപം പെട്ടൊന്ന് വേഗത കുറക്കുന്നത് കാരണവും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. സ്വന്തം ജീവൻ സുരക്ഷിതമാക്കാൻ വേണ്ടി വാഹനം ഓടിക്കുന്നവർ എല്ലാ സമയത്തും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.