- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുയാത്രയ്ക്കുള്ള ചാർജ് ഏറ്റവും കുറവ് ദുബായിൽ; ജിഡിപിയുടെ വെറും ഏഴ് ശതമാനം; റിയോയിൽ ഇത് 63 ശതമാനം
ദുബായ്: ലോകത്തിലെ നഗരങ്ങളിൽ ജിഡിപിയുടെ വളരെ കുറച്ച് ശതമാനം മാത്രം പൊതുയാത്രാ ചാർജിന് വേണ്ടി വരുന്ന നഗരമാണ് ദുബായ് എന്ന് ദി എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അഥോറിറ്റി വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിൽ പൊതുയാത്രാ സൗകര്യം ഏർപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവിടെ ജിഡിപിയുടെ ഏഴ് ശതമാനം മാത്രമെ പബ്ലിക് ട്രാൻസ്പോർ
ദുബായ്: ലോകത്തിലെ നഗരങ്ങളിൽ ജിഡിപിയുടെ വളരെ കുറച്ച് ശതമാനം മാത്രം പൊതുയാത്രാ ചാർജിന് വേണ്ടി വരുന്ന നഗരമാണ് ദുബായ് എന്ന് ദി എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അഥോറിറ്റി വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിൽ പൊതുയാത്രാ സൗകര്യം ഏർപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവിടെ ജിഡിപിയുടെ ഏഴ് ശതമാനം മാത്രമെ പബ്ലിക് ട്രാൻസ്‌പോർട്ടേഷനായി ചെലവാക്കേണ്ടി വരുന്നുള്ളുവെന്നും ആർടിഎയുടെ ചെയർമാനായ മറ്റാർ അൽ തായർ അവകാശപ്പെടുന്നു. ബാങ്കോങ്കിലും കെയ്‌റോയിലും മാത്രമെ ഇതിന് പുറമെ ഇത്രയും കുറഞ്ഞ ട്രാൻസ്‌പോർട്ടേഷൻ ചാർജുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ബാങ്കോങ്കിൽ ജിഡിപിയുടെ നാല് ശതമാനവും കെയ്‌റോയിൽ ആറ് ശതമാനവും ട്രാൻസ്‌പോർട്ടേഷൻ ഫെയറുള്ളപ്പോൾ ന്യൂയോർക്കിൽ ഇത് 10 ശതമാനമാണ്. എന്നാൽ റിയോഡി ജനീറോയിൽ ഇത് 63 ശതമാനമാണ്. പബ്ലിക് ട്രാൻസ്‌പോർട്ടേഷനും െ്രെപവറ്റ് വെഹിക്കിളുകളും തമ്മിൽ ബാലൻസ് നിലനിർത്താനാണ് കുറഞ്ഞ നിരക്ക് നിലനിർത്തുന്ന നയം പിന്തുടരുന്നതെന്ന് അൽ തായർ പറയുന്നു. സാലിക്ക് ഫീസ്, പാർക്കിങ് ഫീസ് എൻഒഐ കാർഡ് പേമെന്റ് തുടങ്ങിയവ ഈ നയത്തിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ വക നയങ്ങളിലൂടെ പബ്ലിക്ക് ട്രാൻസപോർട്ട് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം 2006 ലെ ആറ് ശതമാനത്തിൽ നിന്നും 2014 മധ്യത്തോടെ 14 ശതമാനമായി ഉയർന്നിട്ടുണ്ട്. 2020 ഓടെ ഇത് 20 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അൽ തായർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ ആർടിഎ 73.5 ബില്യൺ ദിർഹത്തിന്റെ പ്രൊജക്ടുകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)