- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ വാടകക്കുതിപ്പിന് അല്പം ശമനം; ഈ വർഷം ആദ്യപാദത്തിൽ വാടകനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതായി റിപ്പോർട്ട്
ദുബായ്: കുതിച്ചുയരുന്ന വാടകനിരക്കിന് 2015 ആദ്യപാദത്തിൽ അല്പം ശമനം നേരിടുന്നതായി റിപ്പോർട്ട്. വർഷങ്ങളായി വാടക നിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന പ്രവണതയ്ക്കാണ് ഈ വർഷം ആദ്യപാദത്തിൽ നേരിയ ശമനം ഉണ്ടായതായി കണ്ടെത്തിയത്. വാടക നിരക്ക് അല്പം ഇടിവു നേരിട്ടതോടെ അപ്പാർട്ട്‌മെന്റുകളിൽ നിന്ന് വീടുകളിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് ഒരു
ദുബായ്: കുതിച്ചുയരുന്ന വാടകനിരക്കിന് 2015 ആദ്യപാദത്തിൽ അല്പം ശമനം നേരിടുന്നതായി റിപ്പോർട്ട്. വർഷങ്ങളായി വാടക നിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന പ്രവണതയ്ക്കാണ് ഈ വർഷം ആദ്യപാദത്തിൽ നേരിയ ശമനം ഉണ്ടായതായി കണ്ടെത്തിയത്. വാടക നിരക്ക് അല്പം ഇടിവു നേരിട്ടതോടെ അപ്പാർട്ട്‌മെന്റുകളിൽ നിന്ന് വീടുകളിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആൾക്കാർ.
അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന ഒരു വിഭാഗം ആൾക്കാർ അടുത്ത വാടകപുതുക്കലിനു മുമ്പ് വീടുകളിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പാണ് നടത്തിവരുന്നത്. അപ്പാർട്ട്‌മെന്റുകളുടെ വാടക നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വീടുകളിലേക്ക് താമസം മാറ്റാനുള്ള സന്നദ്ധത 63 ശതമാനം പേരും കാട്ടുന്നത്. കഴിഞ്ഞ ഒരു വർഷം വൻ വാടക നിരക്ക് വർധന നേരിട്ടവരാണ് ഇക്കൊല്ലം അപ്പാർട്ട്‌മെന്റുകളിൽ നിന്ന് വീടുകളിലേക്ക് മാറാൻ ഒരുങ്ങുന്നത്. ഒരു വർഷം തന്നെ അപ്പാർട്ട്‌മെന്റ് വാടക നിരക്കിൽ 15 ശതമാനം വർധനയാണ് നേരിട്ടത്. ഇത്തരത്തിൽ 81 ശതമാനം പേർക്കും വാടക നിരക്കിൽ വൻ വർധന നേരിടേണ്ടി വരികയും ചെയ്തു.
ആറു മാസം മുമ്പോ ഒരു വർഷം മുമ്പോ വാടക പുതുക്കിയവർക്ക് വൻ നിരക്ക് വർധനയാണ് നേരിടേണ്ടി വന്നത്. എന്നാൽ മൂന്നു മാസം മുമ്പ് വാടകനിരക്ക് പുതുക്കിയവർക്ക് താരതമ്യേന വർധന നേരിടേണ്ടി വന്നിട്ടില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മൂന്നു മാസം മുമ്പ് വാടക ചീട്ട് പുതുക്കിയവർക്ക് വാടകനിരക്കിൽ പത്തു ശതമാനം വർധന മാത്രമാണ് നേരിടേണ്ടി വന്നതെങ്കിൽ ആറോ അതിൽ കൂടുതലോ മാസം മുമ്പ് വാടകച്ചീട്ട് പുതുക്കിയവർക്ക് 28 ശതമാനം വരെ നിരക്ക് വർധന ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ വർഷം വാടകച്ചീട്ട് പുതുക്കിയപ്പോഴാണ് ഏറ്റവും വലിയ വാടകവർധന നേരിട്ടതെന്നാണ് 82 ശതമാനം ആൾക്കാരും സാക്ഷ്യപ്പെടുത്തുന്നത്. ഈ വർഷം ആദ്യപാദത്തിലെ ട്രെൻഡ് കാണിക്കുന്നത് റിയൽ എസ്റ്റേറ്റ് വിലയിൽ ഏറെ കുതിപ്പ് രേഖപ്പെടുത്താതെ നിശ്ചലമായിരിക്കുന്ന അവസ്ഥയാണ്. എന്നിരുന്നാലും വാടകച്ചീട്ട് പുതുക്കുമ്പോൾ നേരിയ തോതിലാണെങ്കിലും വാടകക്കാർക്ക് നിരക്ക് വർധന അനുഭവപ്പെടുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം അവസാനം ഉണ്ടായതിനെക്കാൾ അല്പം താഴെയാണ് ഈ വർഷം വാടകനിരക്കിൽ അനുഭവപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്ത പാദത്തിലും ഈ ട്രെൻഡ് നിലനിൽക്കുന്ന ലക്ഷണമാണ് കാണുന്നതെന്നും സർവേ നടത്തിയ കമ്പനി വ്യക്തമാക്കുന്നു.