- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകക്കാർക്ക് ഇനി ആശ്വസിക്കാം; അടുത്തവർഷം മുതൽ വാടക നിരക്ക് താഴ്ന്നു തുടങ്ങും, മൂന്നു വർഷത്തിൽ ആദ്യമായി ദുബായ് വാടകനിരക്കിൽ ഇടിവ്
ദുബായ്: ആകാശത്തോളം ഉയരുന്ന വാടക നിരക്ക് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന വാടകക്കാർക്ക് ഇനി അല്പം ആശ്വസിക്കാം. അടുത്ത വർഷം മുതൽ വാടക നിരക്കിൽ ഇടിവ് സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിരക്കിൽ വൻ കുറവ് സംഭവിച്ചില്ലെങ്കിലും നിരക്കിൽ കാര്യമായ വർധന വരുമെന്ന് ഭയക്കേണ്ടെന്നു തന്നെയാണ് വിദഗ്ധാഭിപ്രായം. ഇപ്പോൾ വാട
ദുബായ്: ആകാശത്തോളം ഉയരുന്ന വാടക നിരക്ക് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന വാടകക്കാർക്ക് ഇനി അല്പം ആശ്വസിക്കാം. അടുത്ത വർഷം മുതൽ വാടക നിരക്കിൽ ഇടിവ് സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിരക്കിൽ വൻ കുറവ് സംഭവിച്ചില്ലെങ്കിലും നിരക്കിൽ കാര്യമായ വർധന വരുമെന്ന് ഭയക്കേണ്ടെന്നു തന്നെയാണ് വിദഗ്ധാഭിപ്രായം.
ഇപ്പോൾ വാടകനിരക്ക് ദുബായിൽ അതിന്റെ ഉന്നതിയിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ നിരക്കിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിയൽ എസ്‌റ്റേറ്റ് മേഖല വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ ദുബായിലെ ചില പ്രത്യേക മേഖലകളിൽ വാടക നിരക്ക് കൂടാതെ ഒരേ രീതിയിൽ നിലനിൽക്കുകയായിരുന്നു. ചില മേഖലകളിൽ നേരിയ തോതിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മുൻ വർഷങ്ങളിൽ വാടക നിരക്കിൽ കുത്തനെ വർധന രേഖപ്പെടുത്തിയ ഡിസ്‌ക്കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി, ദുബായ് സ്പോർട്സ് സിറ്റി എന്നിവിടങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ നേരിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. ദുബായ് ആകെമാനം അടുത്ത വർഷം വാടക നിരക്കിൽ വർധന രേഖപ്പെടുത്താതെ സ്ഥിരത കൈവരിക്കുമെന്നാണ് റിപ്പോർട്ട്.