യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ നിയന്ത്രണങ്ങളിൽ ഇളവ്. റസ്റ്റോറന്റുകളിലെയും കഫെകളിലെയും ഷോപ്പിങ് സെന്ററുകളിലെയും വിനോദ പരിപാടികൾക്കും വിവാഹ ചടങ്ങുകൾക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ദുബൈയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റിയാണ് തിങ്കളാഴ്ച പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.'

തത്സമയ ആഘോഷ പരിപാടികൾക്ക് ഒരു മാസത്തേക്ക് ആണ് അനുമതി നല്കിയത്. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കാണ് അനുമതി ലഭ്യമാവുക. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകൾ നൽകും പിന്നീട് ഇത് ദീര്ഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരിപാടികൾഅവതരിപ്പിക്കുന്നവരും ജീവനക്കാരും നിര്ബന്ധമായും വാക്‌സിന് എടുത്തിരിക്കണം. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന് പ്രവർ്ത്തിക്കാം. എന്നാല്, മാസ്‌ക് ധരിക്കല്, സാമൂഹിക അകലം പാലിക്കല് എന്നിവയില് വിട്ടുവീഴ്ച ചെയ്താൽ പിടിവീഴും. വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. എന്നാല്, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്‌സിന് സ്വീകരിച്ചവരായിരിക്കണം.

റസ്റ്റാറന്‌റുകളുടെ ഒരു ടേബ്‌ളിന് ചുറ്റും പത്ത് പേര്ക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളില് ഒരു ടേബ്‌ളില് ആറ് പേര് അനുവദിനീയം. ബാറുകള് തുറക്കാനും അനുമതി നല്കിയിട്ടുണ്ട് . എന്നാല്, വാക്‌സിനെടുത്തവര്ക്ക് മാത്രമാണ് പ്രവേശനം. കമ്യൂണിറ്റി സ്‌പോര്ട്‌സ്, സംഗീത മേള, അവാര്ഡ് ദാന ചടങ്ങുകള് എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നല്കി. കായിക പരിപാടികള്ക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു.

ഇൻഡോർ പരിപാടികൾക്ക്പരമാവധി 1500 പേർക്കും ഔട്ട്‌ഡോർപരിപാടികള്ക്ക്2500 പേര്ക്കുമാണ് അനുമതി. യു.എ.ഇയില് അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് ബാധിതര് റിപ്പോര്ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകള് അനുവദിക്കുന്നത്. വിവിധ മേഖലകളിൽ അനുവദിക്കുന്ന ഇളവ് ഒട്ടേറെ ഇന്ത്യൻ പ്രവാസികൾക്കും അനുഗ്രഹമാകും.