ദുബൈ: പ്രവാസ ജീവിതത്തിലെ പൊള്ളുന്ന നിമിഷങ്ങളെ മറക്കുന്നത് പരസ്പര സ്‌നേഹബന്ധത്തിന്റെ കുളിർമ്മ ഹൃദയങ്ങളിലേക്ക് പകരുമ്പോഴാണെന്ന് യു.എ.ഇ.കെ.എം.സി.സി. ഉപദേശകസമിതി വൈസ് ചെയർമാനും വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ദേര ഷെറാട്ടണിൽ ദുബൈ തളങ്കര ജദീദ് റോഡ് മീറ്റ്2015 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ലോകം സമ്മാനിക്കുന്ന ഒറ്റപ്പെടലിന്റെ നെരിപ്പോടുകൾ ഇല്ലാതാവുന്നത് നാട്ടിൽ പരസ്പരം മുളപ്പിച്ചെടുത്ത സ്‌നേഹ മധുരം ഇവിടെയും പരസ്പരം കൈമാറുമ്പോഴാണ്. യു.എ.ഇ.യുടെ പലഭാഗങ്ങളിൽ ചിതറിക്കിടന്നിരുന്ന നാട്ടുകാരെ ഒന്നടങ്കം ഒരു കുടക്കീഴിൽ അണിനിരത്തുക വഴി ജദീദ് റോഡ് മഹൽ കൂട്ടായ്മ മറ്റുള്ളവർക്ക് വലിയ സന്ദേശവും മാതൃകയുമാണ് പകരുന്നതെന്നും യഹ്‌യ തളങ്കര കൂട്ടിച്ചേർത്തു. പി.എ. മഹ്മൂദ് ഖത്തർ ആദ്യക്ഷത വഹിച്ചു അഡ്‌മിൻ ഫൈസൽ പട്ടേൽ സ്വാഗതം
പറഞ്ഞു

കാസർകോട് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയും എഴുത്തുകാരനായ ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. ജദീദ് റോഡ് വാട്ട്‌സ്അപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഇസ്‌ലാമിക് ക്വിസ് മത്സരത്തിലെ വിജയികളെ കാസർകോട് ജില്ലാ കലക്ടർ പി.എസ്. മുഹമ്മദ് സഗീർ വാട്ട്‌സ്അപ്പിലൂടെ പ്രഖ്യാപിച്ചത് സദസ്സിന് നവ്യാനുഭൂതി പകർന്നു. ഖത്തർകാസർകോട് ജില്ല കെ കെ.എം.സിസി. പ്രസിഡന്റ് എം. ലുഖ്മാനുൽ ഹക്കീം, ഫുട്‌ബോൾ രംഗത്ത് 50 വർഷം പിന്നിട്ട ഇല്ല്യാസ് എ.റഹ്മാൻ, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മുഹമ്മദ് ഇഖ്ബാൽ കൊട്ടയാട്, സി.എ. സമീർ ചെങ്കള, ക്വിസ് മത്സര വജിയികളായ പി.എ. മുജീബ് റഹ്മാൻ, സി.എ. സലീം ഖത്തർ, എം.എം. ഷാനവാസ്, സാദിഖ് പീടികക്കാരൻ എന്നിവർക്ക് ഉപഹാരം നൽകി.ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി മൊയ്തീൻ കെ.കെ.പുറം, ഹാജി അസ്‌ലം പടിഞ്ഞാർ, ഹുസൈൻ പടിഞ്ഞാർ, മജീദ് തെരുവത്ത്, സിദ്ദീഖ് പട്ടേൽ കുവൈത്ത്, മജീദ് ജദീദ് റോഡ് കസബ്, മിയാദ് പീടികക്കാരൻ കുവൈത്ത്, ബഷീർ ചെങ്കളം കസബ് അസ്‌ലം സീറ്റോ, മുജീബ് കറാമ, റഫീഖ് ത്രീസ്റ്റാർ, അസ്‌ലം ജദീദ് റോഡ്, ഷിബു കാഞ്ഞങ്ങാട്, ഗദ്ദാഫി മാങ്ങാട്, എം.എ. സലീം,ഹംസ വെൽഫിറ്റ്, തുടങ്ങിയവർ സംസാരിച്ചു.

നാട്ടിലെ നിർധന കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ മരുന്നും ചികിത്സ സഹായവും നൽകാൻ സ്‌നേഹസ്പര്ശം കാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. പി.എ. മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. കുട്ടികളുടെ കലാവിരുന്നുമുായിരുന്നു.