- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് റോഡുകളിൽ കുറഞ്ഞ വേഗത്തിൽ പോകേണ്ട ഭാഗങ്ങളിൽ ചുവപ്പുനിറം; സുരക്ഷിത യാത്ര ഉറപ്പാക്കാൻ നവീനപദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി
ദുബായ്: സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള നവീന മാർഗങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി. കുറഞ്ഞ വേഗതയിൽ പോകാനുള്ള റോഡുകളിൽ ചുവന്ന നിറത്തിൽ പെയിന്റ് അടിച്ചാണ് യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നത്. ചുവന്ന നിറം അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചിരിക്കുകയാണ്. ഡ്രൈവർമാർക്കു പെട്ടെന്നും സഹയാകമായ ഈ സംവിധാനം തുടക്കമെന്ന നിലയിൽ ഊദ്‌മേത്ത റോഡിലാണ് നടപ്പാക്കിയിരിക്കുന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. കണ്ണിന് നല്ല രീതിയിൽ കാഴ്ച ലഭിക്കുന്ന നിറങ്ങളിൽ സ്പീഡ് ലിമിറ്റ് വ്യക്തമാക്കുക വഴി റോഡ് ഉപയോഗിക്കുന്നവർക്ക് ഇത് വേഗത്തിൽ കാണാൻ സാധിക്കും. ദുബായിലെ സ്പീഡ് ലിമിറ്റിൽ മാറ്റം വന്നിട്ടുള്ള പ്രധാന റോഡുകളിലെല്ലാം തന്നെ ഇത്തരത്തിൽ നിറം നൽകുമെന്നും ആർടിഎ സിഇഒ മൽത്ത ബിൻ അദൽ ചൂണ്ടിക്കാട്ടി. അമിതവേഗത മൂലമുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ഇതനുസരിച്ച് നിയമം കർശനമായി പാലിച്ചാൽ മതിയാകും. യാത്രക്കാരുടെ സുരക്ഷമാത്രമാണ് അഥോറിറ്റി
ദുബായ്: സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള നവീന മാർഗങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി. കുറഞ്ഞ വേഗതയിൽ പോകാനുള്ള റോഡുകളിൽ ചുവന്ന നിറത്തിൽ പെയിന്റ് അടിച്ചാണ് യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നത്. ചുവന്ന നിറം അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചിരിക്കുകയാണ്. ഡ്രൈവർമാർക്കു പെട്ടെന്നും സഹയാകമായ ഈ സംവിധാനം തുടക്കമെന്ന നിലയിൽ ഊദ്‌മേത്ത റോഡിലാണ് നടപ്പാക്കിയിരിക്കുന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.
കണ്ണിന് നല്ല രീതിയിൽ കാഴ്ച ലഭിക്കുന്ന നിറങ്ങളിൽ സ്പീഡ് ലിമിറ്റ് വ്യക്തമാക്കുക വഴി റോഡ് ഉപയോഗിക്കുന്നവർക്ക് ഇത് വേഗത്തിൽ കാണാൻ സാധിക്കും. ദുബായിലെ സ്പീഡ് ലിമിറ്റിൽ മാറ്റം വന്നിട്ടുള്ള പ്രധാന റോഡുകളിലെല്ലാം തന്നെ ഇത്തരത്തിൽ നിറം നൽകുമെന്നും ആർടിഎ സിഇഒ മൽത്ത ബിൻ അദൽ ചൂണ്ടിക്കാട്ടി. അമിതവേഗത മൂലമുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ഇതനുസരിച്ച് നിയമം കർശനമായി പാലിച്ചാൽ മതിയാകും. യാത്രക്കാരുടെ സുരക്ഷമാത്രമാണ് അഥോറിറ്റി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.