- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർ സ്പീഡുകാർ ജാഗ്രതേ: ദുബായ് നിരത്തുകളിൽ പുതിയ വേഗപരിധിയുമായി ട്രാഫിക് വകുപ്പ്; പരാമവധി വേഗപരിധി 120 കി.മി
ദുബായ്:എമിറേറ്റിലെ നിരത്തുകൾക്ക് പുതിയ വേഗപരിധി നിശ്ചയിച്ചതായി ട്രാഫിക് പൊലീസ് ഡയറക്ടർഅറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒട്ടുമിക്ക നിരത്തുകളിലും വേഗത കുറച്ചുകൊണ്ടാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 120 കിമീ ആണ് പരമാവധി വേഗപരിധി. ആദ്യ ഇന്റർചേഞ്ചായ ദുബായ് അൽ എയ്ൻ റോഡ് മുതൽ അൽ എയ്ൻ ബോർഡർ വരെ 100 കിമീ ആണ് വേഗപരിധിയെന്ന് ദു
ദുബായ്:എമിറേറ്റിലെ നിരത്തുകൾക്ക് പുതിയ വേഗപരിധി നിശ്ചയിച്ചതായി ട്രാഫിക് പൊലീസ് ഡയറക്ടർഅറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒട്ടുമിക്ക നിരത്തുകളിലും വേഗത കുറച്ചുകൊണ്ടാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
120 കിമീ ആണ് പരമാവധി വേഗപരിധി. ആദ്യ ഇന്റർചേഞ്ചായ ദുബായ് അൽ എയ്ൻ റോഡ് മുതൽ അൽ എയ്ൻ ബോർഡർ വരെ 100 കിമീ ആണ് വേഗപരിധിയെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ സെയ്ഫ് അൽ മസ്രൂഇ അറിയിച്ചു. നേരത്ത ഇവിടെ 120 കിമീ ആയിരുന്നു വേഗപരിധി, റഡാർ സ്പീഡ് ലിമിറ്റ് 140 കിമീയുമായിരുന്നു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് മിക്ക റോഡുകളിലും വേഗപരിധി കുറച്ചു.
ഉം സുഖെയിം റോഡിൽ റഡാർ സ്പീഡ് ലിമിറ്റ് 110 കിമീ ആയിരുന്നു. എന്നാൽ പുതിയ റഡാർ സ്പീഡ് ലിമിറ്റ് 100 കിമീ ആണ്. ശൈഖ് സായിദ് റോഡിലെ ദുബായ് പൊലീസ് അക്കാദമി ഫ്‌ലൈ ഓവറിൽ വേഗത 80 മുതൽ 100 കിമീ വരെയാണ്. അൽ മറാബി ട്രാഫിക് സിഗ്‌നൽ വരെ ഈ പരിധി ബാധകമാണ്. അൽ സഫുവയിൽ 60 മുതൽ 80 കിമീ വരെയാണ് വേഗത. നേരത്തെ ഇത് 80 മുതൽ 100 വരെയായിരുന്നു.
അതേസമയം പരമാവധി വേഗത 90 കിമീ ആയിരുന്ന റോഡുകളിൽ വേഗപരിധി 111 കിമീ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. അൽ ഖുദ്‌റ,ഈദ് മേത്ത റോഡുകളിലാണ് വേഗപരിധി കൂട്ടിയത്. പെഡസ്ട്രിയൻ സേഫ്റ്റി ക്യാംപെയിൻ,സ്പീഡ് കിൽസ്,ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ എന്നിങ്ങനെ ദുബായ് പൊലീസ് ട്രാഫിക് ക്യംപെയ്‌നുകൾ നടത്തിവരികയാണ്.