- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ വാഹനലൈസൻസിങ് സ്മാർട്ടാക്കൽ മൂന്നാംഘട്ടത്തിലേക്ക്; ഈ മാസം 20 മുതൽ ലൈസൻസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ
ദുബായ്: വാഹനലൈസൻസിങ് സ്മാർട്ടാക്കൽ മൂന്നാംഘട്ടത്തിലേക്ക്. നവംബർ 20 മുതൽ ലൈസൻസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ആർ.ടി.എ.യുടെ വെബ്സൈറ്റ്, കാൾ സെന്റർ, കിയോസ്‌കുകൾ, 'ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ആപ്പ്' എന്നിവ വഴി ലഭിച്ചുതുടങ്ങും. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ സൗകര്യം ലഭിക്കും. കസ്റ്റമേഴ്സ് സർവീസ് സെന്ററുകളിലും ആർ.ടി.എ. ആസ്ഥാനത്തുമുള്ള കിയോസ് കുകളിലും 8009090 കോൾസെന്ററിലും സേവനം ലഭ്യമാണെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ഹാഷിം അൽ ബഹ്റൂസിയാൻ വിശദീകരിച്ചു. വാഹനത്തിന് ആർ.ടി.എ.യുമായി ബന്ധപ്പെട്ട ബാധ്യതകളില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ഉടമസ്ഥാവകാശരേഖ, രേഖനഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കി നൽകൽ, റീ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓൺലൈൻ വഴി ചെയ്തുകൊടുക്കും.
ദുബായ്: വാഹനലൈസൻസിങ് സ്മാർട്ടാക്കൽ മൂന്നാംഘട്ടത്തിലേക്ക്. നവംബർ 20 മുതൽ ലൈസൻസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ആർ.ടി.എ.യുടെ വെബ്സൈറ്റ്, കാൾ സെന്റർ, കിയോസ്‌കുകൾ, 'ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ആപ്പ്' എന്നിവ വഴി ലഭിച്ചുതുടങ്ങും.
സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ സൗകര്യം ലഭിക്കും. കസ്റ്റമേഴ്സ് സർവീസ് സെന്ററുകളിലും ആർ.ടി.എ. ആസ്ഥാനത്തുമുള്ള കിയോസ് കുകളിലും 8009090 കോൾസെന്ററിലും സേവനം ലഭ്യമാണെന്ന് ലൈസൻസിങ് ഏജൻസി സിഇഒ. അഹമ്മദ് ഹാഷിം അൽ ബഹ്റൂസിയാൻ വിശദീകരിച്ചു.
വാഹനത്തിന് ആർ.ടി.എ.യുമായി ബന്ധപ്പെട്ട ബാധ്യതകളില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ഉടമസ്ഥാവകാശരേഖ, രേഖനഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കി നൽകൽ, റീ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓൺലൈൻ വഴി ചെയ്തുകൊടുക്കും.
Next Story