- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിലെ ബസ്, ടാക്‌സി പാതയിൽ മറ്റുവാഹനങ്ങൾ കയറിയാൽ 600 ദിർഹം പിഴ; ട്രാഫിക് നിയമലംഘകരെ പിടികൂടാൻ പ്രത്യേക കാമറ
ദുബൈ: നഗരത്തിൽ ഏറ്റവും തിരക്കേറിയ നയിഫിൽ ബസ്സിനും ടാക്‌സിക്കും മാത്രമായി ഏർപ്പെടുത്തിയ പാതകളിൽ പ്രവേശിക്കുന്ന മറ്റു വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പിഴ ചുമത്തും. ലെയിനിൽ മറ്റുവാഹനങ്ങൾ കയറിയാൽ 600 ദിർഹം പിഴ ചുമത്താനാണ് ആർ.ടി.എ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ നായിഫ് റോഡിലെ ഒരു കിലോമീറ്റർ നീളമുള്ള ബസ്, ടാക്‌സി ലെയിനിലായിരിക്
ദുബൈ: നഗരത്തിൽ ഏറ്റവും തിരക്കേറിയ നയിഫിൽ ബസ്സിനും ടാക്‌സിക്കും മാത്രമായി ഏർപ്പെടുത്തിയ പാതകളിൽ പ്രവേശിക്കുന്ന മറ്റു വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ പിഴ ചുമത്തും. ലെയിനിൽ മറ്റുവാഹനങ്ങൾ കയറിയാൽ 600 ദിർഹം പിഴ ചുമത്താനാണ് ആർ.ടി.എ തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ നായിഫ് റോഡിലെ ഒരു കിലോമീറ്റർ നീളമുള്ള ബസ്, ടാക്‌സി ലെയിനിലായിരിക്കും നിയമം കർശനമായി നടപ്പാക്കുക. 20 റൂട്ടുകളിലായി പ്രതിദിനം 300ഓളം ബസുകൾ സഞ്ചരിക്കുന്ന ലെയിനാണിത്. ഈ ബസുകൾ നടത്തുന്ന മൊത്തം ട്രിപ്പുകളുടെ എണ്ണം 2431 ആണ്. നിയമലംഘകരെ കണ്ടത്തൊൻ ഒരുകിലോമീറ്റർ ദൂരത്തിൽ ഏഴ് കാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ദുബൈ പൊലീസ് പട്രോൾ സംഘത്തിന്റെ കാമറകളുമുണ്ടാകും.
ആർ.ടി.എയുടെ ബസുകൾ, ടാക്‌സികൾ, പൊലീസ് വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവക്ക് മാത്രമേ പ്രത്യേക ലെയിനിൽ പ്രവേശം അനുവദിക്കൂ. എക്‌സിറ്റുകളിലും മറ്റ് റോഡുകളിലേക്ക് കടക്കുന്ന സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങൾക്ക് ഈ ലെയിൻ മുറിച്ചുകടക്കാം. ഇത്തരം സ്ഥലങ്ങളിൽ 20 മീറ്റർ സ്ഥലം മറ്റുവാഹനങ്ങൾക്കായി ഒഴിച്ചിട്ടിട്ടുണ്ട്. പരീക്ഷണഘട്ടത്തിൽ 63 ശതമാനം വാഹനങ്ങളും നിയമം പാലിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ ഒന്നുമുതൽ ഓരോ തവണ നിയമം ലംഘിക്കുമ്പോഴും 600 ദിർഹം വീതം പിഴ ഈടാക്കും.പരീക്ഷണ കാലത്ത് നിയമം ലംഘിച്ച വാഹന ഉടമകൾക്ക് എസ്എംഎസ് സന്ദേശവും അയച്ചിരുന്നു.