- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ടാക്‌സി യാത്രക്കാർക്ക് ചിലവേറും; മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് മിനിമം നിരക്ക് അഞ്ച് ദിർഹമാക്കി; ബുക്ക് ചെയ്യുന്നവർക്ക് എട്ട് ദിർഹം വരെ; പുതിയ നിരക്ക് ഡിസംബർ ഒന്ന് മുതൽ
ദുബായ്: മെട്രോ, ബസ് ചാർജുകൾ വർദ്ധിച്ചതിന് പിന്നാലെ ദുബൈയിൽ ടാക്‌സി ചാർജിലും വർദ്ധനവ്. ഇതോടെ പ്രവാസികൾ ഉൾപ്പെട്ട സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്നുറപ്പായി. ഡിസംബർ ഒന്ന് മുതൽ ടാക്‌സി നിരക്ക് വർധിപ്പിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) തീരുമാനിച്ചിരിക്കുന്നത്. സർവീസുകൾ കൃത്യമായി ലഭ്യമാക്കുന്നതിന
ദുബായ്: മെട്രോ, ബസ് ചാർജുകൾ വർദ്ധിച്ചതിന് പിന്നാലെ ദുബൈയിൽ ടാക്‌സി ചാർജിലും വർദ്ധനവ്. ഇതോടെ പ്രവാസികൾ ഉൾപ്പെട്ട സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്നുറപ്പായി. ഡിസംബർ ഒന്ന് മുതൽ ടാക്‌സി നിരക്ക് വർധിപ്പിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) തീരുമാനിച്ചിരിക്കുന്നത്. സർവീസുകൾ കൃത്യമായി ലഭ്യമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് നിരക്ക് വർധന.
മുൻകൂട്ടി ടാക്‌സി ബുക്ക് ചെയ്യാതെ വഴിയിൽ നിന്ന് നേരിട്ട് യാത്രയ്ക്കെത്തുന്നവർക്കുള്ള മിനിമം ടാക്‌സി നിരക്ക് അഞ്ച് ദിർഹമായാണ്
ഉയർത്തിയത്. മുൻപ് മൂന്ന് ദിർഹമായിരുന്നു. ബുക്ക് ചെയ്ത ടാക്‌സിയാത്രകൾക്ക് ആറ് മുതൽ എട്ട് ദിർഹം വരെയാണ് ഈടാക്കുക. ദുബായിൽ ഡിസംബർ 1മുതൽ ടാക്‌സി നിരക്ക് കൂടും തിരക്കേറിയ സമയങ്ങളിൽ രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ എട്ടുവരെയുമാണ് ടാക്‌സിക്ക് ഏറെ ആവശ്യക്കാരുള്ളത്. ബുക്ക് ചെയ്യാതെ ടാക്‌സി യാത്ര നടത്തുന്നവരാണ് അധികവും ഇവരുടെ ഇനിഷ്യൽ ചാർജ്ജ് റീഡിങ് ആണ് അഞ്ച് ദിർഹമാക്കി ഉയർത്തിയത്.
തിരക്കുള്ള സമയങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രകൾക്ക് 12 ദിർഹം വരെ മീറ്റർ റിഡിങ് തുടങ്ങിയേക്കാം. പ്രത്യേകം നിശ്ചയിച്ച തിരക്കുള്ള സമയങ്ങളിലാണ് നിരക്ക് കൂടുക.പുതിയ നിരക്കുകൾക്ക് അനുസരിച്ച് ടാക്‌സി സേവനദാതാക്കൾ മീറ്റർ നിരക്ക് അപ്‌ഗ്രഡ് ചെയ്യണമെന്ന് ആർടിഎ അറിയിച്ചു. അടിസ്ഥാന നിരക്കിൽ മാത്രമാണ് മാറ്റം വരുക. കിലോമീറ്ററിന് 1.71 ദിർഹം തന്നെയായിരിക്കും ഈടാക്കുക.