ദുബായ് : ദുബൈയിൽ പാർക്കിങ് ചാർജ് കുത്തനെ വർധിപ്പിച്ചു. മണിക്കൂറിന് നാല് ദിർഹം നിരക്കിലാണ് വർധന. തെരെഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പാർക്കിങ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്. മൊത്തം 1,30,000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുള്ള ദുബൈയിൽ 30,000 പാർക്കിങ് ഏരിയയിൽ മാത്രമാണ് പുതിയ വർധനവ്. ഇത് മൊത്തം സ്ഥലത്തിന്റെ 23 ശതമാനം വരും.

ദുബായി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‌സിൽ ചെയര്മാാനുമായ ഷെയ്ഖ് ഹംദാ്ൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ഇതുസംബ്‌നധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുഗതാഗതസംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാ്ണ് പാര്ക്കിങ് ഫീസ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

പലയിടങ്ങളിലും നിരക്ക് ഇരട്ടിയോളം വർധിപ്പിച്ചിട്ടുണ്ട്. മണിക്കൂറിന് രണ്ട് ദിർഹമായിരുന്ന പാർക്കിങ് നിരക്കുകൾ നാലു ദിർഹമാക്കി ഉയർത്തി. വലിയ പാര്ക്കിങ് കേന്ദ്രങ്ങളിൽ ഒരു മണിക്കൂറിന് മുന്ന് ദിര്ഹരമാണ് പുതുക്കിയ നിരക്ക്. രണ്ട് മണിക്കൂറിന് ആറു ദിര്ഹവും മൂന്നുമണിക്കൂറിന് എട്ട് ദിര്ഹിവുമാണ് വലിയ പാര്ക്കിങ് കേന്ദ്രങ്ങളിലെ വര്ദ്ധിപ്പിച്ച നിരക്ക്.

ദീർഘനാളത്തേക്കുള്ള പാര്ക്കിങ് നിരക്കുകളും കൂട്ടിയിട്ടുണ്ട്.ആറുമാസത്തേക്ക് 2500 ദിര്ഹ്വും ഒരു വര്ഷ്‌ത്തേക്ക് 4500 ദിര്ഹറവുമാണ് പുതിയ നിരക്ക്.രാവിലെ എട്ടുമണിമുതൽ രാത്രി പത്തുമണിവരെയാണ് പൊതുസ്ഥലങ്ങളിൽ പാര്ക്കിങ് ഫീ ഈടാക്കുക.ഉത്തരവ് പ്രകാരം റോഡരുകിലെ പാർ്ക്കിംഗിന് അരമണിക്കൂറിന് രണ്ട് ദിർഹവുമാണ് നിരക്ക്.