- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ വരുന്ന അധ്യയന വർഷം ഫീസ് വർദ്ധിക്കും; 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർധനവിന് അനുമതി; രക്ഷിതാക്കൾക്ക് ഇരുട്ടടി
ദുബൈ: രക്ഷിതാക്കൾക്ക് ഇരുട്ടടിയായി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾ വരുന്ന അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കുമെന്ന് ഉറപ്പായി പ്രവർത്തന നിലവാരം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അഥോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ ചെലവ് സൂചിക (ഇസിഐ) അനുസരിച്ച് എല്ലാ സ്‌കൂളുകൾക്കും നിലവിലെ ഫീസിന്റെ 2.4 ശതമാനം വർധിപ്പിക്കാൻ അനുമതിയുണ്ട്.എന്നാൽ പരിശോധനയിൽ ഉന്നത നിലവാര പട്ടികയിലെത്തിയ സ്‌കൂളുകൾക്ക് സൂചികയുടെ ഇരട്ടിയും. ഔട്ട്സ്റ്റാൻഡിങ് സ്‌കൂളുകൾക്ക് 4.8 %, വെരി ഗുഡ് വിഭാഗത്തിന് 4.2% ഗുഡ് സകൂളുകൾക്ക് 3.6 % എന്നിങ്ങനെ ഫീസ് വർധിപ്പിക്കാം. ആക്‌സപ്റ്റബിൾ, വീക്ക്, വെരി വീക്ക് വിഭാഗം സ്‌കൂളുകൾക്കെല്ലാം 2.4 % ഫീസ് ആണ് വർധിപ്പിക്കാവുന്നത്. പ്രവർത്തന ചെലവ്, അദ്ധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റപ്പണി, ജലവൈദ്യുതി ബിൽ തുടങ്ങി സ്‌കൂളിന്റെ ദൈനംദിന ചെലവ് കണക്കിലെടുത്താണ് ഇസിഐ തയാറാക്കിയിരിക്കുന്നത്. കെഎച്ച്ഡിഎയുടെ പരിശോധനയിൽ ദു
ദുബൈ: രക്ഷിതാക്കൾക്ക് ഇരുട്ടടിയായി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾ വരുന്ന അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കുമെന്ന് ഉറപ്പായി പ്രവർത്തന നിലവാരം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ 2.4 മുതൽ 4.8 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അഥോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ ചെലവ് സൂചിക (ഇസിഐ) അനുസരിച്ച് എല്ലാ സ്‌കൂളുകൾക്കും നിലവിലെ ഫീസിന്റെ 2.4 ശതമാനം വർധിപ്പിക്കാൻ അനുമതിയുണ്ട്.എന്നാൽ പരിശോധനയിൽ ഉന്നത നിലവാര പട്ടികയിലെത്തിയ സ്‌കൂളുകൾക്ക് സൂചികയുടെ ഇരട്ടിയും. ഔട്ട്സ്റ്റാൻഡിങ് സ്‌കൂളുകൾക്ക് 4.8 %, വെരി ഗുഡ് വിഭാഗത്തിന് 4.2% ഗുഡ് സകൂളുകൾക്ക് 3.6 % എന്നിങ്ങനെ ഫീസ് വർധിപ്പിക്കാം. ആക്‌സപ്റ്റബിൾ, വീക്ക്, വെരി വീക്ക് വിഭാഗം സ്‌കൂളുകൾക്കെല്ലാം 2.4 % ഫീസ് ആണ് വർധിപ്പിക്കാവുന്നത്.
പ്രവർത്തന ചെലവ്, അദ്ധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റപ്പണി, ജലവൈദ്യുതി ബിൽ തുടങ്ങി സ്‌കൂളിന്റെ ദൈനംദിന ചെലവ് കണക്കിലെടുത്താണ് ഇസിഐ തയാറാക്കിയിരിക്കുന്നത്. കെഎച്ച്ഡിഎയുടെ പരിശോധനയിൽ ദുബായിലെ 18 സ്വകാര്യ സകൂളുകൾ ഔട്ട്സ്റ്റാൻഡിങ് നിലവാരത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ വിഭാഗക്കാർക്ക് 3.21 % ഫീസ് വർധിപ്പിക്കാനാണ് അനുമതി നൽകിയിരുന്നത്.