- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഐനിലെത്തിയത് ആശുപത്രി റിസപ്ഷനിസ്റ്റാകാൻ; കോഴിക്കോടുകാരൻ അനസിന്റെ തനിനിറം അറിഞ്ഞ് യുവതി ഞെട്ടി; വാണിഭത്തിന് വിസമിതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ടു; ഭക്ഷണവും നൽകിയില്ല; ദുബായിലെ പെൺവാണിഭ മാഫിയിയിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതിയുടെ കഥ
ദുബായ്: അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും മലയാളി യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. സ്‌പോൺസറിൽ നിന്നും പാസ്‌പോർട്ട് ലഭിച്ച പെൺകുട്ടി തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും. 35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാർജയിൽ എത്തിച്ചതെന്നു പെൺകുട്ടി പറഞ്ഞു. അതിക്രുരമായ പീഡനമാണ് പെൺകുട്ടി ഇവിടെ നിന്നും അനുഭവിച്ചത്. അൽഐനിലെത്തിയ യുവതിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തിൽ എത്തിക്കുകയുമായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് താൻ ചതിയിൽ പെട്ടിരിക്കുകയാണെന്ന് യുവതി മനസിലാക്കിയത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ പിടിച്ചു വാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നൽകിയില്ല. ഇവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ പറ്റില്ലെന്ന് മനസിലായ പെൺകുട്ടി തുടർന്ന് ഇവരു
ദുബായ്: അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും മലയാളി യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. സ്‌പോൺസറിൽ നിന്നും പാസ്‌പോർട്ട് ലഭിച്ച പെൺകുട്ടി തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും.
35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാർജയിൽ എത്തിച്ചതെന്നു പെൺകുട്ടി പറഞ്ഞു. അതിക്രുരമായ പീഡനമാണ് പെൺകുട്ടി ഇവിടെ നിന്നും അനുഭവിച്ചത്. അൽഐനിലെത്തിയ യുവതിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തിൽ എത്തിക്കുകയുമായിരുന്നു.
ഇവിടെ എത്തിയപ്പോഴാണ് താൻ ചതിയിൽ പെട്ടിരിക്കുകയാണെന്ന് യുവതി മനസിലാക്കിയത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ പിടിച്ചു വാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നൽകിയില്ല.
ഇവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ പറ്റില്ലെന്ന് മനസിലായ പെൺകുട്ടി തുടർന്ന് ഇവരുമായി അനുനയത്തിൽ കൂടുകയും ഫോൺ തിരികെ വാങ്ങി നാട്ടിൽ അറിയിക്കുകയുമായിരുന്നു. നാട്ടുകാരിൽ ചിലർ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെൺകുട്ടിയെ രക്ഷിച്ചു.