- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ട്രെക്ക് ഡ്രൈവർമാർക്ക് കടിഞ്ഞാൺ; റെഡ് സിഗ്‌നൽ ചാടികടന്നാൽ അപകടമുണ്ടായില്ലെങ്കിലും നാടുകടത്താൻ ട്രാഫിക് വകുപ്പ്
ദുബൈ: ദുബായിലെ ട്രെക്ക് ഡ്രൈവർമാർക്ക് കടിഞ്ഞാണിടാൻ ട്രാഫിക് വകുപ്പ് രംഗത്ത്. റെഡ് സിഗ്‌നൽ ചാടികടക്കുന്ന ട്രക്ക്‌ഡ്രൈവർമാരുടെ കാര്യത്തിൽ വിട്ടുവീഴച്ചയില്ലാതെ നാടു കടത്താനൊരുങ്ങുകയാണ് ട്രാഫിക് വിഭാഗം. റെഡ് സിഗ്‌നൽ ചാടികടക്കുന്ന ട്രക്ക്‌ഡ്രൈവർമാരെ അപകടമുണ്ടായില്ലെങ്കിലും ഉടനടി നാട് കടത്തുമെന്ന് ദുബൈ ട്രാഫിക് വകുപ്പിലെ ഉന്ന
ദുബൈ: ദുബായിലെ ട്രെക്ക് ഡ്രൈവർമാർക്ക് കടിഞ്ഞാണിടാൻ ട്രാഫിക് വകുപ്പ് രംഗത്ത്. റെഡ് സിഗ്‌നൽ ചാടികടക്കുന്ന ട്രക്ക്‌ഡ്രൈവർമാരുടെ കാര്യത്തിൽ വിട്ടുവീഴച്ചയില്ലാതെ നാടു കടത്താനൊരുങ്ങുകയാണ് ട്രാഫിക് വിഭാഗം. റെഡ് സിഗ്‌നൽ ചാടികടക്കുന്ന ട്രക്ക്‌ഡ്രൈവർമാരെ അപകടമുണ്ടായില്ലെങ്കിലും ഉടനടി നാട് കടത്തുമെന്ന് ദുബൈ ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കേണൽ ജമാൽ അൽ ബനൈ പറഞ്ഞു.
ഇത്തരത്തിൽ മറികടക്കുന്ന ട്രക്കുകൾ വൻ തോതിൽ അപകടങ്ങൾ സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നതിനാലാണ് കർശന നടപടിയെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സംഭവങ്ങൾ നിരവധിപേരുടെ മരണത്തിനിടയാക്കിയതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മാനിച്ചാണ് നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കുന്നത്.
ഡ്രൈവർമാർക്കിടയിൽ സുരക്ഷിതമായൊരു ഗതാഗത സംസ്‌കാരം വളർത്തിയെടുക്കുന്നതിന് ട്രക്ക് കമ്പനികൾ മുഖേന ശ്രമം നടത്തുന്നുണ്ട്. ഇതിനായി വിവിധ ഭാഷകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതായും കേണൽ ജമാൽ അൽ ബനായ് പറഞ്ഞു.