- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്ക് സീറ്റു നേടി ഇനി അലയേണ്ട; ദുബായിൽ അടുത്ത വർഷം 27 പുതിയ സ്വകാര്യ സ്‌കൂളുകൾ, 63,000 സീറ്റുകൾ
ദുബായ്: അടുത്ത വർഷം അവസാനത്തോടെ ദുബായിൽ 27 പുതിയ സ്വകാര്യസ്‌കൂളുകളും അനുവദിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ). ഇതോടെ പുതുതായി 63,000 സീറ്റുകളാണ് ഉണ്ടാകുക. 27 സ്വകാര്യ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ദുബായിൽ 2017-ഓടെ 196 സ്വകാര്യ സ്‌കൂളുകളിലായി 341,000 വിദ്യാർത്ഥികൾ ആകും. നിലവിൽ ദുബായിൽ സ്വകാര്യ സ്‌കൂൾ മേഖലയിൽ വൻ വി
ദുബായ്: അടുത്ത വർഷം അവസാനത്തോടെ ദുബായിൽ 27 പുതിയ സ്വകാര്യസ്‌കൂളുകളും അനുവദിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ). ഇതോടെ പുതുതായി 63,000 സീറ്റുകളാണ് ഉണ്ടാകുക. 27 സ്വകാര്യ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ദുബായിൽ 2017-ഓടെ 196 സ്വകാര്യ സ്‌കൂളുകളിലായി 341,000 വിദ്യാർത്ഥികൾ ആകും.
നിലവിൽ ദുബായിൽ സ്വകാര്യ സ്‌കൂൾ മേഖലയിൽ വൻ വിപുലീകരണമാണ് ഉണ്ടായിട്ടുള്ളത്. 2011-12, 2013-14 അധ്യായന വർഷങ്ങളിലായി പുതുതായി 18 സ്‌കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്‌കൂളുകളിലായി 19,000 സീറ്റുകളാണ് അധികമായി ലഭിച്ചത്. കഴിഞ്ഞ വർഷം തന്നെ 11 സ്വകാര്യ സ്‌കൂളുകളാണ് പുതുതായി ആരംഭിച്ചത്. ഇതിൽ തന്നെ 25,000 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.
കൂടുതൽ സ്വകാര്യ സ്‌കൂളുകൾ അനുവദിക്കുക വഴി 2020-ഓടെ 360,000 സീറ്റുകൾ എന്ന ലക്ഷ്യം നേടാൻ എമിറേറ്റിനു സാധിക്കുമെന്ന് കെഎച്ച്ഡിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖൽത്തൂം അൽ ബലൂഷി വ്യക്തമാക്കി. സ്‌കൂളുകൾ കൂടുതൽ അനുവദിക്കുന്നതോടെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ മാത്സരം കൈവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.