നുദിനം വളർന്ന് വരുന്ന ദുബായിൽ സ്മാർട്ട് പദ്ധതികളാലും വികസന നഗരമെന്ന പേരിലും പ്രസിദ്ധമാണ്. മാലിന്യങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിന്റ ഭാഗമായി ദുബായിൽ മാലിന്യത്തിനും ചാർജ് ഈടാക്കാനാണ് പദ്ധിതി.

അടുത്ത വർഷം മുതൽ ആദ്യഘട്ടമായി വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. മാലിന്യ ഉൽപാദനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അബുദാബി പോലുള്ള യു എ ഇയിലെ മറ്റു എമിറേറ്റുകൾ ഒരു ടൺ മാലിന്യത്തിന്? 225 ദിർഹമാണ് ചാർജായി നൽകുന്നത്?. എന്നാൽ ദുബൈയിൽ ഒരു ട്രക്ക് മാലിന്യം നിക്ഷേപിക്കാൻ കേവലം പത്ത് ദിർഹം വാഹന ഫീസ് മാത്രമാണ് ഈടാക്കുന്നത്.

രണ്ടായിരത്തി പതിനഞ്ച് പകുതിയോടെ ദുബൈയിലെ ഹോട്ടലുകളും മാളുകളടക്കമുള്ള വാണിജ്യാടിസ്ഥാനമായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിൽ നിന്നും ടൺ കണക്കാക്കി ചാർജ് ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈയിലെ 39 ശതമാനം മാലിന്യങ്ങളും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്ന ബാക്കിയുള്ളവ ഗാർഹികം, നിർമ്മാണം തുടങ്ങി മേഖലയിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നത്.