- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി ചിലവേറും; ദുബായിൽ സ്വകാര്യആശുപത്രികളിൽ 4.22 ശതമാനം ഫീസ് വർധനയ്ക്ക് അനുമതി; പ്രവാസികളുടെ പോക്കറ്റ് കാലിയാവും
ദുബായ്: മലയാളികളികൾ ഉൾപ്പെട്ട സാധാരണക്കാരയ പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന മറ്റൊരു അനുമതി കൂടി ഹെൽത്ത് അഥോറിറ്റി നടപ്പിലാക്കിയിരിക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് ഫീസ് വർധിപ്പിക്കാനുള്ള അനുമതിയാണ് ദുബായ് ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ.)നല്കിയത്. 2015 വർഷത്തേക്ക് 4.22 ശതമാനംവരെയുള്ള വർധനയാണ് അനുവദിച്ചിരിക്കുന്നത്. എമിറേറ്റിലെ
ദുബായ്: മലയാളികളികൾ ഉൾപ്പെട്ട സാധാരണക്കാരയ പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന മറ്റൊരു അനുമതി കൂടി ഹെൽത്ത് അഥോറിറ്റി നടപ്പിലാക്കിയിരിക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് ഫീസ് വർധിപ്പിക്കാനുള്ള അനുമതിയാണ് ദുബായ് ഹെൽത്ത് അഥോറിറ്റി (ഡി.എച്ച്.എ.)നല്കിയത്.
2015 വർഷത്തേക്ക് 4.22 ശതമാനംവരെയുള്ള വർധനയാണ് അനുവദിച്ചിരിക്കുന്നത്. എമിറേറ്റിലെ മുഴുവൻ ക്ലിനിക്കുകൾക്കും പോളി ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും നിരക്ക് വർധന ബാധകമാണ്. ആശുപത്രികൾക്ക് നവംബർ അവസാനംവരെ ഫീസ് വർധനയ്ക്കായി അപേക്ഷ സമർപ്പിക്കാം.അനുവദിച്ച പരിധിക്കുള്ളിൽനിന്ന് എത്രമാത്രം വർധനയാണ് ആവശ്യമെന്നും അതിന് ഉപോത്ബലകമായ ഘടകങ്ങളും ആശുപത്രികൾ വിശദമാക്കേണ്ടതുണ്ട്.രാജ്യത്ത് പണപ്പെരുപ്പനിരക്ക് വർധിച്ചത് പരിഗണിച്ചാണ് ഫീസ് വർധന അനുവദിക്കുന്നതെന്നും ഈസ ആൽ മൈദൂർ വ്യക്തമാക്കി.
ഏതൊക്കെ സേവനങ്ങൾക്കാണോ ഫീസ് വർധന ആവശ്യമുള്ളത് അവയ്‌ക്കൊക്കെയും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഡി.എച്ച്.എ.യുടെ വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കുകയും നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളൊന്നും നിലവിലില്ലാത്തതുമായ മെഡിക്കൽ സ്ഥാപനങ്ങളേ വർധനയ്ക്ക് അപേക്ഷ സമർപ്പിക്കാവൂ.
12 മാസങ്ങൾക്കപ്പുറം ഫീസ്വർധന അനുവദിക്കില്ല. മുഴുവൻ ക്ലിനിക്കുകളും ആശുപത്രികളും ഇക്ലെയിം സംവിധാനം നടപ്പാക്കേണ്ടതുണ്ട്. ഇതുവഴി ഓരോ സ്ഥാപനവും സ്വീകരിക്കുന്ന ഫീസ്, സേവന നിരക്കുകൾ എത്രയെന്ന് അഥോറിറ്റിക്ക് മനസ്സിലാക്കാനാകും.