- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2020 ആകുമ്പോഴേയ്ക്കും ദുബായിൽ 250 സ്വകാര്യ സ്കൂളുകൾ കൂടി
ദുബായ്: എമിറേറ്റിൽ വർധിച്ചുവരുന്ന സ്‌കൂൾ കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് 2020 ആകുമ്പോഴേയ്ക്കും ദുബായിൽ 250 സ്വകാര്യസ്‌കൂളുകൾ കൂടി അനുവദിക്കുമെന്ന് ദുബായ് എഡ്യൂക്കേഷൻ അഥോറിറ്റി വ്യക്തമാക്കി. അടുത്ത ആറു വർഷത്തിനുള്ളിൽ 366,000 കുട്ടികൾ കൂടി വർധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. നിലവിൽ ദുബായിലുള്ള സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 169 ആണ
ദുബായ്: എമിറേറ്റിൽ വർധിച്ചുവരുന്ന സ്‌കൂൾ കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് 2020 ആകുമ്പോഴേയ്ക്കും ദുബായിൽ 250 സ്വകാര്യസ്‌കൂളുകൾ കൂടി അനുവദിക്കുമെന്ന് ദുബായ് എഡ്യൂക്കേഷൻ അഥോറിറ്റി വ്യക്തമാക്കി. അടുത്ത ആറു വർഷത്തിനുള്ളിൽ 366,000 കുട്ടികൾ കൂടി വർധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നിലവിൽ ദുബായിലുള്ള സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 169 ആണ്. ഈ അധ്യായന വർഷം തന്നെ സ്‌കൂളുകളിൽ പ്രവേശനം നേടിയിരിക്കുന്നത് 243,700 വിദ്യാർത്ഥികളാണെന്നും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. ദുബായിയുടെ ത്വരിതഗതിയിലുള്ള വളർച്ചയും ഇവിടെ ലഭ്യമാകുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസവും മൂലം കൂടുതൽ വിദ്യാർത്ഥികളാണ് ഇവിടെ പ്രവേശനം ആവശ്യപ്പെട്ട് എത്തുന്നതെന്നും കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഡോ.അബ്ദുള്ള അൽ കരം വ്യക്തമാക്കി.
23,000 വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഈ അധ്യയന വർഷം തന്നെ പുതിയ 11 സ്‌കൂളുകളാണ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത്.