ദുബൈയിൽ നിയമം തെറ്റിച്ച് ഓവർടേക്ക് ചെയ്യുന്നവർക്കുള്ള പിഴത്തുക വർദ്ധിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഒന്നിൽ കൂടുതൽ തവണ നിയമലംഘനം നടത്തിയാൽ 9,000 ദിർഹം വരെ പിഴയടക്കേണ്ടി വരും. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടന്നാൽ 200 ദിർഹം വരെയാണ് നിലവിലുള്ള പിഴ ശിക്ഷ.

ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് നിയമ ലംഘനങ്ങൾ നടത്തിയാൽ 600 ദിർഹം വരെ പിഴയടക്കണം. നിയമ ലംഘനം പതിവാക്കുന്നവരുടെ വാഹനം മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ഇത് ഒഴിവാക്കണമെങ്കിൽ 9,000 ദിർഹം വരെ പിഴയടക്കേണ്ടി വരുമെന്ന് ദുബൈ പൊലീസ്
ട്രാഫിക് ഡയറക്ടർ ബ്രി. സൈഫ് മുഹയ്യർ അൽ മസ്റൂഇ പറഞ്ഞു.

ചെറിയ പിഴത്തുകയായതിനാൽ പലരും നിയമം ലംഘിക്കുന്നത് തുടരുന്നതിനാലാണ് പിഴത്തുക വർധിപ്പിച്ചത്.