- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാം സർവ്വീസ് 11 ന് തുടങ്ങും; വാഹനാത്രക്കാർക്ക് പുതിയ ട്രാഫിക് നിയമങ്ങൾ; ലംഘിക്കുന്നവരെ കാത്ത് കനത്ത പിഴകളും
ദുബായ്: ദുബായിലെ ഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം ലക്ഷ്യമിട്ട് ദുബായിൽ ട്രാമുകൾ 11 മുതൽ സർവീസ് ആരംഭിക്കുന്നു. ടാം വരുന്നതോട് കൂടി ഏർപ്പെടുന്നുന്ന മാറ്റങ്ങൾ വാഹനയാത്രക്കാർ ഉൾപ്പടെയുള്ളവർ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.ട്രാമുകൾ വരുന്നതോടെ ട്രാഫിക് നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തും. ട്രാമിന്റെ സഞ്ചാര പാതയ്ക്
ദുബായ്: ദുബായിലെ ഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം ലക്ഷ്യമിട്ട് ദുബായിൽ ട്രാമുകൾ 11 മുതൽ സർവീസ് ആരംഭിക്കുന്നു. ടാം വരുന്നതോട് കൂടി ഏർപ്പെടുന്നുന്ന മാറ്റങ്ങൾ വാഹനയാത്രക്കാർ ഉൾപ്പടെയുള്ളവർ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
ട്രാമുകൾ വരുന്നതോടെ ട്രാഫിക് നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തും. ട്രാമിന്റെ സഞ്ചാര പാതയ്ക്ക് തടസം വരുത്തുന്ന പല കാര്യങ്ങളും ഒഴിവാക്കാനാണ് ട്രാഫിക് വിഭാഗം ശ്രമിക്കുന്നത്. പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങൾ അനുസരിക്കാത്തവർക്ക് പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വലത് വശത്ത് കൂടിയാണ് ട്രാമിന്റെ സഞ്ചാരപാത. എമർജൻസി വാഹനങ്ങൾ, ഔദ്യോഗിക എസ്‌കോർട്ട് വാഹനങ്ങൾ സൈനിക വാഹനങ്ങൾ എന്നിവ ഒഴികെ മറ്റ് വാഹനങ്ങൾ ട്രാമിന്റെ സഞ്ചാര പാതിയൽ പ്രവേശിക്കരുത്. ട്രാമിന്റെ പാതയിൽ കൃത്യമായ മാർക്ക് ചെയ്ത ക്രോസിങ് പോയിന്റിൽ അല്ലാതെ കാൽനടയാത്രക്കാർ മുറിച്ച് കടക്കാൻ പാടില്ല. ട്രാമിന്റെ പാതയിൽ ചപ്പ് ചവറുകൾ ഇടുന്നതും കുറ്റകരമാണ്. ഇനി അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അതിന് കാരണക്കാരാകുന്ന വാഹനയാത്രക്കാർ സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തുന്നത് വരെ ഉണ്ടാകണമെന്നും പുതിയ ഗതാഗത പരിഷ്‌ക്കാരത്തിൽ പറയുന്നു.
സിഗ്‌നൽ തെറ്റിച്ച് വാഹനയാത്രക്കാരൻ ട്രാമുമായി കൂട്ടിയിടിക്കുകയോ മറ്റോ ചെയ്താൽ 5000 ദിർഹം മുതൽ 15000 ദിർഹം വരെ പിഴയായി ഈടാക്കാം. ട്രാമിന്റെ സഞ്ചാര പാതയിൽ ഹെഡ്‌ഫോണുകൾ ഉപയോഗിക്കാൻ പാടില്ല.