- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം ഒന്ന് മുതൽ ആറ് ദിവസം നഗരത്തിൽ സൗജന്യപാർക്കിങ്; ദുബൈ മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിൽ മാറ്റം; ഈദുൽഫിത്തർ അവധി ദിവസങ്ങളെ വരവേല്ക്കാൻ ഒരുങ്ങി യുഎഇ
അടുത്തമാസം മൂന്ന് മുതൽ ഒമ്പത് വരെ ആറ് ദിവസം ദുബൈ നഗരത്തിൽ സൗജന്യപാർക്കിങ് അടക്കംനിരവധി മുന്നൊരുക്കങ്ങളുമായി പെരുന്നാളിനെ വരവേല്ക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ അവധി ദിവസങ്ങളിൽ ദുബൈയിൽ മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിൽ മാറ്റമുണ്ടാകും.. ജൂലൈ മൂന്ന് മുതലാണ് പെരുന്നാൾ അവധി ആരംഭിക്കുക. അടുത്തമാസം മൂന്ന് മുതൽ ഒമ്പത് വരെ ആറ് ദിവസമാണ് ദുബൈ നഗരത്തിൽ സൗജന്യപാർക്കിങ് അനുവദിക്കുക. എന്നാൽ, ഫിഷ് മാർക്കറ്റ്, ബഹുനില പാർക്കിങ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ഇളവ് ബാധകമല്ല. ജൂലൈ ഒമ്പതിന് ഫീസ് ഈടാക്കി തുടങ്ങും. ദുബൈ മെട്രോ റെഡ്‌ലൈനിൽ ജൂലൈ അഞ്ച്, ഏഴ് തിയതികളിൽ പുലർച്ചെ അഞ്ചര മുതൽ അടുത്തദിവസം പുലർച്ചെ രണ്ട് വരെസർവീസ് നടത്തും. ജൂലൈ ആറിന് പുലർച്ചെ 5.50 മുതൽ അടുത്തദിവസം പുലർച്ചെ രണ്ട് വരെ ഈ ലൈനിൽ മെട്രോ സർവീസുണ്ടാകും. ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ രാത്രി രണ്ട് വരെയാണ് സർവീസ്. ഗ്രീൻലൈനിൽ ജൂലൈ അഞ്ചിനും ഏഴിനും പുലർച്ചെ 5.50 മുതൽ രാത്രി രണ്ട് വരെയാണ് സർവീസ്. ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ രാത്രി രണ്ട് വ
അടുത്തമാസം മൂന്ന് മുതൽ ഒമ്പത് വരെ ആറ് ദിവസം ദുബൈ നഗരത്തിൽ സൗജന്യപാർക്കിങ് അടക്കംനിരവധി മുന്നൊരുക്കങ്ങളുമായി പെരുന്നാളിനെ വരവേല്ക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ അവധി ദിവസങ്ങളിൽ ദുബൈയിൽ മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിൽ മാറ്റമുണ്ടാകും.. ജൂലൈ മൂന്ന് മുതലാണ് പെരുന്നാൾ അവധി ആരംഭിക്കുക.
അടുത്തമാസം മൂന്ന് മുതൽ ഒമ്പത് വരെ ആറ് ദിവസമാണ് ദുബൈ നഗരത്തിൽ സൗജന്യപാർക്കിങ് അനുവദിക്കുക. എന്നാൽ, ഫിഷ് മാർക്കറ്റ്, ബഹുനില പാർക്കിങ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ഇളവ് ബാധകമല്ല. ജൂലൈ ഒമ്പതിന് ഫീസ് ഈടാക്കി തുടങ്ങും. ദുബൈ മെട്രോ റെഡ്‌ലൈനിൽ ജൂലൈ അഞ്ച്, ഏഴ് തിയതികളിൽ പുലർച്ചെ അഞ്ചര മുതൽ അടുത്തദിവസം പുലർച്ചെ രണ്ട് വരെസർവീസ് നടത്തും.
ജൂലൈ ആറിന് പുലർച്ചെ 5.50 മുതൽ അടുത്തദിവസം പുലർച്ചെ രണ്ട് വരെ ഈ ലൈനിൽ മെട്രോ സർവീസുണ്ടാകും. ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ രാത്രി രണ്ട് വരെയാണ് സർവീസ്. ഗ്രീൻലൈനിൽ ജൂലൈ അഞ്ചിനും ഏഴിനും പുലർച്ചെ 5.50 മുതൽ രാത്രി രണ്ട് വരെയാണ് സർവീസ്. ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ രാത്രി രണ്ട് വരെ ഈ ലൈനിൽ മെട്രോയുണ്ടാകും. രാവിലെ ആറര മുതൽ രാത്രി ഒന്ന് വരെ ട്രാം സർവീസുണ്ടാകും.
വെള്ളിയാഴ്ച ഇത് രാവിലെ ഒമ്പത് മുതൽ രാത്രി ഒന്ന് വരെയാണ്. ഗോൾഡ് സൂഖ്, അൽഗുബൈബ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്ന് രാവിലെ അഞ്ചര മുതൽ രാത്രി 12 വരെയേ ബസ് സർവീസുണ്ടാകുമെന്നും ആർടിഎ അറിയിച്ചു